തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ചെലവ് ചുരുക്കല്‍ നടപടിയുമായി നിയമസഭ. സഭയുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളില്‍ ചെലവ് ചുരുക്കല്‍ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചതായി സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണൻ അറിയിച്ചു. നിയമസഭ സെക്രട്ടേറിയേറ്റിന്‍റെ പരിഗണനയിലുള്ള നിർമാണ പ്രവര്‍ത്തനങ്ങളില്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച പ്രവൃത്തി ഒഴികെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കും. പുതിയ തസ്‌തികകൾ സൃഷ്ടിക്കുന്നത് ഒഴിവാക്കും. വാഹനങ്ങൾ വാങ്ങുന്നത് നിർത്തിവയ്ക്കാനും തീരുമാനിച്ചതായി സ്പീക്കർ അറിയിച്ചു. എംഎൽഎ ഹോസ്റ്റലിൽ അത്യാവശ്യമല്ലാത്ത അറ്റകുറ്റപ്പണികൾ ഒഴിവാക്കുമെന്നും നിയമസഭാ സമിതികളുടെ ഇതര സംസ്ഥാന പഠനയാത്രകളിൽ നിയന്ത്രണം കൊണ്ടുവരുമെന്നും സപീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു.
കൊവിഡ് പ്രതിസന്ധി; ചെലവ് ചുരുക്കലുമായി നിയമസഭ - kerala assembly house with cost reduction
സഭയുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളില്‍ ചെലവ് ചുരുക്കല്‍ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചതായി സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണൻ അറിയിച്ചു