ETV Bharat / state

Kerala adoption row: അനുപമയുടെ പിതാവിന്‍റെ മുൻ‌കൂർ ജാമ്യ അപേക്ഷ ഇന്ന് പരിഗണിക്കും

Kerala adoption row: അനുപമയുടെ (Anupama S Chandran) പിതാവ് ജയചന്ദ്രന്‍റെ മുൻ‌കൂർ ജാമ്യ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ജാമ്യ അപേക്ഷ എതിർത്തു കൊണ്ട് പേരൂർക്കട പൊലീസ് (Peroorkada Police Station) റിപ്പോർട്ട് കോടതിൽ സമർപ്പിച്ചു.

ദത്ത് വിവാദം  അനുപമ ദത്ത് വിവാദം  അനുപമയുടെ പിതാവ് ജയചന്ദ്രൻ  അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവം  kerala adoption case  adoption controversy kerala  anupama case kerala  anupama's father jayachandran in court
ദത്ത്‌ വിവാദം; അനുപമയുടെ പിതാവ് ജയചന്ദ്രൻ സമർപ്പിച്ച മുൻ‌കൂർ ജാമ്യ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും
author img

By

Published : Nov 18, 2021, 9:15 AM IST

തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ (Kerala adoption row case) അനുപമയുടെ (Anupama S Chandran) പിതാവ് ജയചന്ദ്രൻ സമർപ്പിച്ച മുൻ‌കൂർ ജാമ്യ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പേരൂർക്കട പൊലീസ് (Peroorkada Police Station) ജാമ്യ അപേക്ഷ എതിർത്തു കൊണ്ട് റിപ്പോർട്ട് കോടതിൽ സമർപ്പിച്ചു. തിരുവനന്തപുരം അഡി.സെഷൻസ് കോടതിയാണ് മുൻ‌കൂർ ജാമ്യ അപേക്ഷ പരിഗണിക്കുക.

ALSO READ: Sabarimala Spot Booking | ശബരിമലയില്‍ വ്യാഴാഴ്ച മുതൽ സ്‌പോട്ട് ബുക്കിങ് ; 10 ഇടത്താവളങ്ങളിൽ സൗകര്യം

അമ്മ അറിയാതെയാണ് കുഞ്ഞിനെ ദത്ത് നൽകിയതെന്നാണ് അനുപമ പേരൂർക്കട പൊലീസിന്‌ നൽകിയ പരാതി. ഈ പരാതിയുടെ അടിസ്ഥനത്തിൽ അനുപമയുടെ പിതാവ് അടക്കം ആറു പേർക്കെതിരെ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു. അനുപമയുടെ പിതാവ് ജയചന്ദ്രനാണ് കേസിലെ ഒന്നാം പ്രതി.

നേരത്തെ കേസിലെ രണ്ടു മുതൽ ആറു വരെയുള്ള പ്രതികൾക്ക് കോടതി ഉപാധികളോടെ മുൻ‌കൂർ ജാമ്യം അനുവദിച്ചിരുന്നു. ജയചന്ദ്രൻ, സ്‌മിത ജയിംസ്, അനുപമയുടെ സഹോദരി അനു, ഭർത്താവ് അരുൺ, ജയചന്ദ്രൻ്റെ സുഹൃത്തുക്കളായ രമേശ്, അനിൽ കുമാർ എന്നിവരാണ് കേസിലെ ആറു പ്രതികൾ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.