തിരുവനന്തപുരം : എഞ്ചിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷകൾ വ്യാഴാഴ്‌ച നടക്കും. കേരളത്തിൽ 415 കേന്ദ്രങ്ങളിലായി രാവിലെയും ഉച്ചയ്ക്കുമായാണ് പരീക്ഷ. ഗാസിയാബാദ്, മുംബൈ, ദുബായ് എന്നിവിടങ്ങളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്. 1,12,097 വിദ്യാർഥികളാണ് ഇത്തവണ പ്രവേശന പരീക്ഷയെഴുതുന്നത്.
പരീക്ഷ നടക്കുമെങ്കിലും കോടതി ഉത്തരവില്ലാതെ കീം റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കരുതെന്ന ഹൈക്കോടതി നിർദേശം നിലനിൽക്കവേയാണ് പരീക്ഷ നടക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷ.
ALSO READ: പ്രവേശന പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിക്കുന്നതിന് ഹൈക്കോടതി വിലക്ക്
അതേസമയം തെർമൽ സ്‌കാനിങ് അധിക താപനില കാണിക്കുന്നവർക്ക് പരീക്ഷാ കേന്ദ്രങ്ങളിൽ തന്നെ പ്രത്യേക ഹാളുകൾ സജ്ജമാക്കിയിട്ടുണ്ട്. സംശയനിവാരണത്തിനായി കീം ഹെൽപ്‌ലൈൻ നമ്പറായ 0471 2525300ൽ ബന്ധപ്പെടാവുന്നതാണ്.