ETV Bharat / state

'ലക്ഷ്യം അന്ധവിശ്വാസത്തിനെതിരെ സഭയിലും സമൂഹത്തിലും ചര്‍ച്ച ഉയര്‍ത്തല്‍'; സ്വകാര്യ ബില്ലിനെക്കുറിച്ച് കെഡി പ്രസേനന്‍ - kerala human sacrifice

പത്തനംതിട്ട ഇലന്തൂരില്‍ രണ്ട് സ്‌ത്രീകളെ നരബലിക്കായി കൊന്ന കേസില്‍ പ്രതികള്‍ പിടിയിലായ സാഹചര്യത്തില്‍ കെഡി പ്രസേനന്‍ നിയമസഭയില്‍ നേരത്തേ അവതരിപ്പിച്ച അന്ധവിശ്വാസ നിര്‍മാര്‍ജന സ്വകാര്യ ബില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഇതിന്‍റെ പശ്ചാത്തലത്തില്‍ ബില്ലിനെക്കുറിച്ച് എംഎല്‍എ ഇടിവി ഭാരത് പ്രതിനിധിയോട് സംസാരിക്കുന്നു

തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത  Thiruvananthapuram todays news  തിരുവനന്തപുരം  kd prasenan mla about anti superstition bill  kd prasenan mla
'ലക്ഷ്യം അന്ധവിശ്വാസത്തിനെതിരെ സഭയിലും സമൂഹത്തിലും ചര്‍ച്ച ഉയര്‍ത്തല്‍'; സ്വകാര്യ ബില്ലിനെക്കുറിച്ച് കെഡി പ്രസേനന്‍
author img

By

Published : Oct 12, 2022, 6:01 PM IST

തിരുവനന്തപുരം: അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ നിയമസഭയിലും പൊതുസമൂഹത്തിലും ചര്‍ച്ച ഉയര്‍ത്തുകയാണ് തന്‍റെ സ്വകാര്യ ബില്ലിന്‍റെ ലക്ഷ്യമെന്ന് ആലത്തൂര്‍ എംഎല്‍എ കെഡി പ്രസേനന്‍. പാവപ്പെട്ടവരും നിഷ്‌കളങ്കരുമായ നിരവധി പേര്‍ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ചതിക്കുഴികളില്‍ വീഴുന്നത് കണ്ടുണ്ടായ വേദനയില്‍ നിന്നാണ് ഇത്തരം ഒരു സ്വകാര്യ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ താന്‍ തീരുമാനിച്ചത്. ആള്‍ക്കൂട്ടങ്ങള്‍ ആരെയും അത്ഭുതപ്പെടുത്തുന്ന തരത്തില്‍ അന്ധവിശ്വാസ കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തുന്നത് അമ്പരപ്പുളവാക്കി. ഇതില്‍ നിന്നാണ് ആശ്രയ പ്രചാരണം മാത്രം പോര ഒരു നിയമ നിര്‍മാണം അനിവാര്യമാണെന്ന ചിന്തയിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയില്‍ നേരത്തേ താന്‍ അവതരിപ്പിച്ച അന്തവിശ്വാസ നിര്‍മാര്‍ജന സ്വകാര്യ ബില്ലിനെക്കുറിച്ച് ആലത്തൂര്‍ എംഎല്‍എ കെഡി പ്രസേനന്‍ സംസാരിക്കുന്നു.

'ബില്ലിനെക്കുറിച്ച് ആശങ്കയില്ല': നിയമ നിര്‍മാണം അനിവാര്യമാണെന്ന് കണ്ടാണ് 2021ലെ കേരള അന്ധവിശ്വാസ അനാചാര നിര്‍മാര്‍ജന ബില്‍ എന്ന സ്വകാര്യ ബില്ലിലേക്ക് എത്തിയത്. മാത്രമല്ല, അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായ പ്രവര്‍ത്തനം നടത്തുന്ന കുടുംബ പശ്ചാത്തലവും ഗ്രാമ പശ്ചാത്തലവും ബില്‍ കൊണ്ടുവരാന്‍ പ്രേരണയായി. സാധാരണ സ്വകാര്യ ബില്ലുകളുടെ ഭാവിപോലെ തന്നെ തന്‍റെ ബില്ലിനെക്കുറിച്ച് ആശങ്കയില്ല. എന്നാല്‍ കേരള നിയമസഭയിലും പൊതുസമൂഹത്തിലും ഇതുസംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ഉയര്‍ന്നുവരണം എന്നാഗ്രഹിക്കുന്നതുകൊണ്ടാണ് ബില്‍ പിന്‍വലിക്കാത്തത്.

ഇതിനകം മൂന്നുതവണ ചര്‍ച്ച നടന്നു. അടുത്ത നിയമസഭ സമ്മേളനത്തിലും ചര്‍ച്ച നടക്കും. തന്‍റെ ബില്ലിലെ വാക്കുകള്‍ അതേപടി ഉപയോഗിക്കണമെന്ന് ആഗ്രഹമില്ലെങ്കിലും അതിന്‍റെ ആശയങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ബില്‍ വേണമെന്നാഗ്രഹമുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു ബില്‍ ഉടന്‍ കൊണ്ടുവരുമെന്നും അത് നിയമവകുപ്പ് പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് തന്‍റെ സ്വകാര്യ ബില്ലിന്‍റെ ചര്‍ച്ചയില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രസേനന്‍ ഇടിവി ഭാരതിനോട് പറഞ്ഞു. 15-ാം കേരള നിയമസഭയില്‍ കെഡി പ്രസേനന്‍ അവതരിപ്പിച്ച അന്ധവിശ്വാസ അനാചാര നിര്‍മാര്‍ജന സ്വകാര്യ ബില്‍, പത്തനംതിട്ട ഇലന്തൂരിലെ നരബലിയുടെ പശ്ചാത്തലത്തിലാണ് ചര്‍ച്ചയായത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.