ETV Bharat / state

KC Venugopal On HD Deve gowda Statement ദേവഗൗഡയുടെ വെളിപ്പെടുത്തല്‍; കോണ്‍ഗ്രസിന്‍റെ ആരോപണം ശരിയെന്ന് കെ സി വേണുഗോപാല്‍ എംപി - pinarayi vijayan

HD Deve gowda's Statement: എച്ച്‌ഡി ദേവഗൗഡയുടെ വെളിപ്പെടുത്തലില്‍ പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം. അധികാര തണലില്‍ നടത്തിയ അഴിമതി കാരണം ബിജെപിയുടെ മുന്നില്‍ മുട്ടിലിഴയേണ്ട ഗതികേടില്‍ മുഖ്യമന്ത്രി. ദേവഗൗഡയുടെ പ്രസ്‌താവന തള്ളിപ്പറയാന്‍ സിപിഎം അമാന്തിക്കുന്നതെന്തിനെന്ന് ചോദ്യം.

KC Venugopal  HD Devegowda  എച്ച്ഡി ദേവഗൗഡയുടെ വെളിപ്പെടുത്തല്‍  കോണ്‍ഗ്രസ് ആരോപണം ശരിയാണ്  മുട്ടിലിഴയേണ്ട ഗതികേടില്‍ മുഖ്യമന്ത്രി  കെസി വേണുഗോപാല്‍  എച്ച്‌ഡി ദേവഗൗഡ  എഐസിസി ജനറല്‍ സെക്രട്ടറി  എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍  കെ സി വേണുഗോപാല്‍  മുഖ്യമന്ത്രി  ദേവഗൗഡയുടെ പ്രസ്‌താവന  കോണ്‍ഗ്രസിന്‍റെ ആരോപണം  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala
KC Venugopal's Responds In HD Devegowda's Statement
author img

By ETV Bharat Kerala Team

Published : Oct 20, 2023, 5:24 PM IST

തിരുവനന്തപുരം: കോണ്‍ഗ്രസിന്‍റെ ആരോപണം ശരിവയ്‌ക്കുന്നതാണ് മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ വെളിപ്പെടുത്തലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ (KC Venugopal On HD Deve gowda Statement). പരസ്യമായി ബിജെപി സഖ്യം പ്രഖ്യാപിച്ചിട്ടും കേരള മന്ത്രിസഭയില്‍ നിന്നും ജെഡിഎസ് പ്രതിനിധിയെ പുറത്താക്കാത്തത് ബിജെപിയുമായുള്ള അവരുടെ സഖ്യത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ ജെഡിഎസ്‌ നേതൃത്വത്തിനും വ്യക്തമായ അറിവുള്ളത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയേയും മോദിയേയും പിണക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് മുഖ്യമന്ത്രിയും സിപിഎം കേരള ഘടകവും.

അധികാരത്തിന്‍റെ തണലില്‍ നടത്തിയ അഴിമതിയും സഹകരണക്കൊള്ളയും ബിനാമി-കള്ളപ്പണ ഇടപാടും ബിജെപിയുടെ മുന്നില്‍ മുട്ടിലിഴയേണ്ട ഗതികേടിലേക്ക് കേരള സിപിഎമ്മിനെ കൊണ്ടെത്തിച്ചു. ബിജെപിയെ എതിര്‍ത്താല്‍ കേന്ദ്ര ഭരണത്തിന്‍റെ സ്വാധീനത്തില്‍ തങ്ങളെ വേട്ടയാടുമെന്ന ഭയമാണ് തരംതാണ രാഷ്ട്രീയ നിലപാടെടുക്കാന്‍ സിപിഎം കേരള ഘടകത്തെ പ്രേരിപ്പിക്കുന്നത്. ഒരു ബിജെപി വിരുദ്ധ പ്രസ്‌താവന നടത്താന്‍ പോലും മോദിയുടെ താല്‍പ്പര്യം പരിഗണിക്കേണ്ട ദുരന്തമാണ് സിപിഎം കേരളത്തില്‍ അഭിമുഖീകരിക്കുന്നതെന്നും കെസി വേണുഗോപാല്‍ കുറ്റപ്പെടുത്തി.

പിണറായി വിജയന്‍റെ മുഴുവന്‍ ചെയ്‌തികള്‍ക്കും കുടപിടിക്കുന്ന സിപിഎം ഇന്ന് എത്തപ്പെട്ടിരിക്കുന്നത് അതിസങ്കീര്‍ണ്ണമായ പ്രതിസന്ധിയിലാണ്. ദേവഗൗഡയുടെ വെളിപ്പെടുത്തല്‍ പുറത്ത് വന്ന് ഒരു ദിവസം പിന്നിട്ടിട്ടും സിപിഎം കേന്ദ്ര നേതൃത്വം ഇതിനോട് പ്രതികരിക്കാത്തതില്‍ അത്ഭുതം തോന്നുന്നു. ഈ വിഷയത്തില്‍ സിപിഎം ദേശീയ സെക്രട്ടറി സീതറാം യെച്ചൂരി നിലപാട് വ്യക്തമാക്കണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

ദേവഗൗഡയുടെ പ്രസ്‌താവനയെ തള്ളിപ്പറയാന്‍ സിപിഎം കേന്ദ്ര നേതൃത്വം അമാന്തിക്കുന്നതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ജെഡിഎസ്-ബിജെപി സഖ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പച്ചക്കൊടി കാട്ടിയെന്ന തുറന്നു പറച്ചിലില്‍ സിപിഎം ദേശീയ നേതൃത്വം മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ സിപിഎം ദേശീയ നേതൃത്വം ബാധ്യസ്ഥരാണെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കി.

ഇതിപ്പോള്‍ തുടങ്ങിയ ബാന്ധവമല്ല. കഴിഞ്ഞ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ ബിജെപിയുമായി രഹസ്യ ധാരണയുണ്ടാക്കിയ ജെ ഡിഎസുമായി കൂട്ടുചേര്‍ന്ന് മത്സരിച്ച പാര്‍ട്ടിയാണ് സിപിഎം. കേരള മുഖ്യമന്ത്രി കര്‍ണാടകത്തിലെ ബാഗേപ്പള്ളിയില്‍ തെരഞ്ഞെടുപ്പിന് പ്രചരണത്തിന് ഇറങ്ങിയതും യാദൃശ്ചികമല്ല. കോണ്‍ഗ്രസ് മുക്ത ഭാരതം എന്നത് ബിജെപിയുടെയും സിപിഎമ്മിന്‍റെയും സംയുക്ത സ്വപ്‌നമാണെന്നതിന് ഇതില്‍പ്പരം എന്ത് തെളിവ് വേണമെന്നും വേണുഗോപാല്‍ ചോദിച്ചു.

also read: K Sudhakaran Criticized CM 'കേസുകളില്‍ ഭയന്ന് പിണറായി മോദിയുടെ കാലുപിടിക്കുന്നു, ജനതാദള്‍ എസ് ബിജെപിയിലേക്കുള്ള പാലം': കെ സുധാകരന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.