ETV Bharat / state

KB Ganesh Kumar On Solar Case In Assembly 'പരാതിക്കാരിയുമായി ഒരു ബന്ധവുമില്ലെന്ന്‌ തെളിയിക്കാൻ ഏത്‌ അന്വേഷണവും ആവാം'; കെബി ഗണേഷ് കുമാർ - അടിയന്തര പ്രമേയം

KB Ganesh Kumar Reply To The Allegations: എൽഡിഎഫിനെ വഞ്ചിച്ച് യുഡിഎഫിലേക്ക് പോകുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

KB Ganesh Kumar  Ganesh Kumar  KB Ganesh Kumar on Solar Case In Assembly  Solar Case In Assembly  Solar Case  പരാതിക്കാരി  കെബി ഗണേഷ് കുമാർ  CBI  Adjournment Motion  KB Ganesh Kumar  Opposition  അടിയന്തര പ്രമേയം  ഉമ്മൻ ചാണ്ടി
KB Ganesh Kumar On Solar Case In Assembly
author img

By ETV Bharat Kerala Team

Published : Sep 11, 2023, 4:37 PM IST

കെബി ഗണേഷ് കുമാര്‍ മറുപടി പറയുന്നു

തിരുവനന്തപുരം: സോളാർ കേസുമായി (Solar Case) ബന്ധപ്പെട്ട സിബിഐ (CBI) കണ്ടെത്തലിൻ്റെ പശ്ചാത്തലത്തിൽ സാമൂഹിക മാധ്യമങ്ങളിൽ തന്നെ പ്രതിയാക്കാൻ നടക്കുന്ന ശ്രമങ്ങൾക്കെതിരെ വാദം നിരത്തി കെബി ഗണേഷ് കുമാർ (KB Ganesh Kumar). നിയമസഭയില്‍ പ്രതിപക്ഷം (Opposition) ഉയര്‍ത്തിയ അടിയന്തര പ്രമേയ വേളയിലാണ് (Adjournment Motion) അദ്ദേഹത്തിന്‍റെ മറുപടി.

2013 ഏപ്രിൽ ഒന്നിന് മന്ത്രി സ്ഥാനം പുല്ലുപോലെ വലിച്ചെറിഞ്ഞ ആളാണ് താൻ. അത് അഴിമതിക്കെതിരായ പോരാട്ടത്തിൻ്റെ ഭാഗമായിരുന്നു. അന്ന് മുതൽ 2022 വരെ നേരിട്ടോ ഫോൺ മുഖാന്തിരമോ പരാതിക്കാരിയുമായി തനിക്ക് ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്നും ഇക്കാര്യം തെളിയിക്കാൻ എത് സിബിഐ അന്വേഷണം നേരിടാനും താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

അതില്‍ ഉമ്മന്‍ ചാണ്ടി ഇല്ല: തൻ്റെ പിതാവ് ആർ ബാലകൃഷ്‌ണപിള്ള വിശ്രമജീവിതം നയിക്കുമ്പോൾ അദ്ദേഹത്തെ എല്ലാ ദിവസവും സന്ദർശിക്കുമായിരുന്നു. അപ്പോൾ നടക്കുന്ന സംഭാഷണത്തിൽ രാഷ്ട്രീയം കടന്നുവരാറുണ്ടായിരുന്നു. ഈ സംഭാഷണത്തിനിടെയാണ് പരാതിക്കാരിയുടെ കത്തിൽ ഉമ്മൻ ചാണ്ടി പേരില്ലായിരുന്നു എന്ന കാര്യം പിതാവ് തന്നോട് വെളിപ്പെടുത്തിയത്. ഇക്കാര്യം താൻ സിബിഐയോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും കെബി ഗണേഷ് കുമാര്‍ വ്യക്തമാക്കി.

സിബിഐയിൽ നിന്ന് തങ്ങളെക്കൂടി രക്ഷിക്കണം എന്ന് പറഞ്ഞ് തന്നെ ബന്ധപ്പെട്ട പലരും ഈ സഭയിലുണ്ട്. ഉമ്മൻ ചാണ്ടിയുടെ നിരപരാധിത്വം ഇപ്പോൾ തെളിഞ്ഞതിന് അദ്ദേഹത്തിൻ്റെ കുടുംബം നന്ദി പറയേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനോടാണ്. അദ്ദേഹം ഈ കേസ് സിബിഐക്ക് കൈമാറിയത്‌ കൊണ്ടാണ് മരിച്ച ഉമ്മൻ ചാണ്ടിക്ക് ക്ലീൻ ചിറ്റ് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

എല്‍ഡിഎഫിനെ വഞ്ചിക്കില്ല: താൻ കപടസദാചാരം പറഞ്ഞു നടക്കുന്ന ആളല്ല. രാഷ്ട്രീയത്തിൽ മന്ത്രിയാകണമെന്നാഗ്രഹിക്കുന്ന ആളുമല്ല. ഇപ്പോൾ തന്നെ നോക്കി സിബിഐ, സിബിഐ എന്നു വിളിക്കുന്നവർ സിബിഐക്ക്‌ താൻ നൽകിയ മൊഴി കൂടി പരിശോധിക്കണം. അഴിമതി ആരോപണമുന്നയിച്ച് യുഡിഎഫ് വിട്ടു പുറത്തുവന്ന തനിക്ക് രാഷ്ട്രീയ അഭയം നൽകിയത് എൽഡിഎഫാണ്. ആ എൽഡിഎഫിനെ വഞ്ചിച്ച് യുഡിഎഫിനെ വിശ്വസിച്ച് പുറത്തുപോകുന്ന പ്രശ്‌നമില്ലെന്നും അടിയന്തര പ്രമേയ ചർച്ചയിൽ ഗണേഷ് കുമാർ കൂട്ടിച്ചേര്‍ത്തു.

Also Read: KT Jaleel On Solar Case In Assembly 'ഉമ്മൻ‌ ചാണ്ടിയെ വേട്ടയാടിയത് കോൺഗ്രസിലെ ഗ്രൂപ്പ്‌ വൈര്യം': കെ ടി ജലീൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.