ETV Bharat / state

കാട്ടാക്കടയിലും പരിസരത്തും വ്യാപക മോഷണം - theft

പ്രതികളെ പിടിക്കാത്ത പക്ഷം കട അടച്ചിട്ടുള്ള സമരപരിപാടികൾ ആരംഭിക്കുമെന്ന് കാട്ടാക്കടയിലെ വ്യാപാരികൾ.

കാട്ടാക്കടയിലും പരിസരത്തും വ്യാപക മോഷണം
author img

By

Published : Sep 25, 2019, 5:19 PM IST

Updated : Sep 25, 2019, 7:16 PM IST

തിരുവനന്തപുരം: കാട്ടാക്കടയിലും പരിസര പ്രദേശങ്ങളിലും വ്യാപക മോഷണം നടന്നതായി റിപ്പോർട്ട്. പ്രദേശത്തെ പതിനെട്ടോളം കടയിലാണ് മോഷണം നടന്നത്. കാട്ടാക്കട പഞ്ചായത്തിലെ പൂവച്ചൽ , മാർക്കറ്റ് ജംഗ്ഷൻ, പ്ലാവൂർ, ആമച്ചൽ , ഉറിയാക്കോട് തുടങ്ങിയ പ്രദേശങ്ങളിലാണ് ഇന്ന് പുലർച്ചെ മോഷണം നടന്നത്. കടകളുടെ പൂട്ടുകള്‍ തല്ലി തകർത്തും കതകുകൾ കുത്തിത്തുറന്നുമായിരുന്നു മോഷണം.

കാട്ടാക്കടയിലും പരിസരത്തും വ്യാപക മോഷണം

നാല് ദിവസങ്ങൾക്ക് മുമ്പും പ്രദേശത്ത് സമാനമായ മോഷണ പരമ്പരകൾ അരങ്ങേറിയതായി വ്യാപാരികൾ പറയുന്നു. പട്രോളിങ് നടത്തിയ പൊലീസ് സംഘം പ്രതിയെ കണ്ടിട്ടും പിടികൂടാതെ പോവുകയായിരുന്നുവെന്നും, പ്രതിയിൽ നിന്ന് കമ്പിപ്പാര മാത്രമാണ് കസ്റ്റഡിയിലെടുത്തത് എന്നും വ്യാപാരികൾ പറയുന്നു. മോഷണ പരമ്പരകൾക്ക് അറുതിവരുത്തി പ്രതികളെ പിടിക്കാത്ത പക്ഷം കട അടച്ചിട്ടുള്ള സമരപരിപാടികൾക്ക് ഒരുങ്ങുകയാണ് കാട്ടാക്കടയിലെ വ്യാപാരികൾ.

കാട്ടാക്കടയിലും പരിസരത്തും വ്യാപക മോഷണം, 18ൽ പരം കടകൾ കുത്തിത്തുറന്നായിരുന്നു മോഷണം. പ്രതിയെ കയ്യിൽ കിട്ടിയിട്ടും പോലീസ് വെറുതെവിട്ടു എന്ന് വ്യാപാരികളുടെ ആക്ഷേപം.

കാട്ടാക്കട പഞ്ചായത്തിലെ  പൂവച്ചൽ , മാർക്കറ്റ് ജംഗ്ഷൻ, പ്ലാവൂർ, ആമച്ചൽ , ഉറിയാക്കോട് തുടങ്ങിയ പ്രദേശങ്ങളിലാണ് ഇന്നു പുലർച്ചെ മോഷണം നടന്നത്. അസീസിൻറെ ഷീറ്റ് കട, റാഫിയുടെ ചിക്കൻ സ്റ്റാൾ, കുമാറിനെ ജ്വല്ലറി തുടങ്ങിയ നിരവധി കടകൾക്ക് പുറമെ തൃക്കണ്ണാപുരം സ്വദേശി സുരേഷിൻറെ വീട് കുത്തിത്തുറന്ന് കാശിനു പുറമേ
റെയിൻ കോട്ടും ഹെൽമറ്റും  കവർന്നാണ് തസ്കര സംഘം അഴിഞ്ഞാടിയത്. കടകളുടെ പൂട്ട് തല്ലി തകർത്തും, കതകുകൾ കുത്തിത്തുറന്നുമായിരുന്നു മോഷണം.

നാല് ദിവസങ്ങൾക്ക് മുമ്പും പ്രദേശത്ത് സമാനമായ മോഷണ പരമ്പരകൾ അരങ്ങേറിയതായി വ്യാപാരികൾ പറയുന്നു.
അതേസമയം പെട്രോളിങ്ങിൽ ഉണ്ടായിരുന്ന പോലീസ് സംഘം പ്രതിയെ കണ്ടിട്ടും പിടികൂടാതെ
പോവുകയായിരുന്നു എന്നും, പ്രതിയിൽ നിന്ന് കമ്പിപ്പാര മാത്രം
കസ്റ്റഡിയിലെടുത്ത് മുഖം രക്ഷിക്കുകയായിരുന്നു വെന്നും
വ്യാപാരികൾ പറയുന്നു.ഇതിന്റെ CCTV ദൃശ്യങ്ങളും ലഭിച്ചു

പ്രദേശത്ത് ദിനംപ്രതി കൂടി വരുന്ന മോഷണ പരമ്പരകൾക്ക് അറുതിവരുത്തി പ്രതികളെ ഉടനെ പിടിക്കാത്ത പക്ഷം കടൽ അടച്ചിട്ടുള്ള സമരപരിപാടികൾക്ക് ഉൾപ്പെടെ ഒരുങ്ങുകയാണ് കാട്ടാക്കടയിലെ വ്യാപാരികൾ.

ബൈറ്റ് :കട ഉടമകൾ

Sent from my Samsung Galaxy smartphone.
Last Updated : Sep 25, 2019, 7:16 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.