ETV Bharat / state

കാസർകോട് സമ്പൂർണ ലോക്ക്ഡൗൺ; മറ്റ് ജില്ലകളിൽ ഭാഗികം

kasargode complete lockdown  lockdown kerala  കാസർകോട് ലോക്ക്ഡൗൺ  കൊവിഡ് 19 കേരളം
ലോക്ക്ഡൗൺ
author img

By

Published : Mar 23, 2020, 12:37 PM IST

Updated : Mar 23, 2020, 2:07 PM IST

12:27 March 23

സംസ്ഥാനത്ത് സമ്പൂർണ അടച്ചിടൽ വേണ്ടെന്ന് മന്ത്രിസഭ തീരുമാനം

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തോടെ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ. കാസർകോട് ജില്ല പൂർണമായും എറണാകുളം, കണ്ണൂർ, പത്തനംതിട്ട ജില്ലകൾ ഭാഗികമായും അടച്ചിടും. സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ നിലവിലുള്ള നിയന്ത്രണങ്ങൾ കർശനമാക്കാനും തീരുമാനമായി.  

അതേസമയം സംസ്ഥാനത്തെ മുഴുവൻ ബാറുകളും അടയ്ക്കും. എന്നാൽ ബിവറേജസ് ഔട്ട് ലെറ്റുകൾ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കുന്നതാണ്. മദ്യ ദുരന്ത സാധ്യത മുന്നിൽക്കണ്ടാണിത്. എന്നാൽ അവശ്യ സാധനങ്ങൾക്ക് അനുമതിയുണ്ട്. എല്ലാ കടകളും അടക്കേണ്ടതില്ല. മുഖ്യമന്ത്രി വിളിച്ച് ചേർത്ത ഉന്നതതല യോഗത്തിലാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമായത്. 

Last Updated : Mar 23, 2020, 2:07 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.