തിരുവനന്തപുരം: കേരള അഡ്‌മിനിസ്ട്രേറ്റിവ് സർവ്വീസ് മെയിൻ പരീക്ഷ ഈ മാസം 20, 21 തിയ്യതികളിൽ നടക്കും. കെ.എ.എസ് ഓഫീസർ- ട്രെയിനി (സ്ട്രീം ഒന്ന്, രണ്ട്) തസ്തികകളിലേക്കുള്ള പരീക്ഷയാണ് ഈ മാസം നടക്കുന്നത്. രാവിലെയും ഉച്ചയ്ക്കുമായിട്ടാണ് പരീക്ഷകൾ നടക്കുന്നത്. സംസ്ഥാനത്തെ 19 പരീക്ഷാ കേന്ദ്രങ്ങളിലായി 3190 ഉദ്യോഗാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷകൾ നടത്തുന്നത്. ക്വാറൻ്റീനിൽ ഉള്ളവർക്കും കൊവിഡ് രോഗികൾക്കും പരീക്ഷ എഴുതാൻ പ്രത്യേക സൗകര്യം ഒരുക്കും. അഡ്‌മിഷൻ ടിക്കറ്റ്, തിരിച്ചറിയൽ രേഖ, നീലയോ കറുപ്പോ ബോൾ പോയിൻ്റ് പേന എന്നിവ മാത്രമേ പരീക്ഷ ഹാളിൽ അനുവദിക്കു. പരീക്ഷ ആരംഭിച്ച ശേഷം പരീക്ഷ കേന്ദ്രത്തിലേക്ക് പ്രവേശിക്കാൻ ഉദ്യോഗാർത്ഥികളെ അനുവദിക്കില്ല.
കെ.എ.എസ് മെയിൻ പരീക്ഷ ഈ മാസം 20, 21 തിയ്യതികളില്‍ നടക്കും - കേരള അഡ്‌മിനിസ്ട്രേറ്റിവ് സർവ്വീസ് മെയിൻ പരീക്ഷ
രാവിലെയും ഉച്ചയ്ക്കുമായിട്ടാണ് പരീക്ഷകൾ നടക്കുന്നത്.