തിരുവനന്തപുരം : തൃശൂര്‍ കരുവന്നൂരില്‍ വന്‍ സാമ്പത്തിക ക്രമക്കേട് നടന്ന പശ്ചാത്തലത്തില്‍ സഹകരണ ബാങ്കുകളില്‍ നിയന്ത്രണം കടുപ്പിക്കാന്‍ സി.പി.എം. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. ഇത്തരം സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണവും ഇടപാടുകളില്‍ വ്യക്തതയും വേണമെന്ന് കമ്മിറ്റി നിര്‍ദേശിച്ചു.
സംഘടനാപരമായി സി.പി.എമ്മിന് ഏറെ ദോഷം ചെയ്യുന്നതാണ് സഹകരണ മേഖലയിലെ ആരോപണങ്ങള്‍. ഇതില്‍ നിയന്ത്രണം ആവശ്യമാണെന്ന അഭിപ്രായമാണ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്നത്. സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കുകളെക്കുറിച്ചുള്ള മോശം അഭിപ്രായം അടിത്തട്ടിലെ ജനങ്ങളില്‍ അമതിപ്പുണ്ടാക്കുമെന്നും യോഗം വിലയിരുത്തി.
ALSO READ: ആറ്റിങ്ങലിൽ മീൻകുട്ട തട്ടിത്തെറിപ്പിച്ച സംഭവം : ജീവനക്കാർക്ക് നഗരസഭയുടെ കാരണം കാണിക്കൽ നോട്ടിസ്
മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫുകളുടെയും പ്രവര്‍ത്തനം എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ചും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വന്തം വകുപ്പിലല്ലാതെ മറ്റ് വകുപ്പുകളില്‍ അഭിപ്രായം പറയരുത് എന്നതാണ് പ്രധാനപ്പെട്ടത്. വകുപ്പുകള്‍ തമ്മിലെ അഭിപ്രായ വ്യത്യാസം ഒഴിവാക്കാനുള്ള തീരുമാനവും യോഗം കൈക്കൊണ്ടു.