തിരുവനന്തപുരം: വിരുമന്‍ സിനിമയുടെ പ്രൊമോഷൻ ചടങ്ങുകൾക്കായി കാർത്തിയും സംഘവും തിരുവനന്തപുരത്ത്. ചിത്രത്തിലെ നായിക അദിതി ശങ്കറിനൊപ്പമാണ് കാർത്തി എത്തിയത്. താരത്തിന് വൻ വരവേൽപ്പാണ് കേരളത്തിൽ ലഭിച്ചത്.
ഓഗസ്റ്റ് 12നാണ് മുത്തയ്യ രചനയും സംവിധാനവും നിർവഹിച്ച ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തുക. അതിന് മുന്നോടിയായാണ് പ്രൊമോഷനുകൾക്കായി സംഘം കേരളത്തിലെത്തിയത്. ഫോർച്യൂൺ സിനിമാസ് ആണ് സിനിമയുടെ കേരളത്തിലെ റിലീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
![karthi in kerala viruman movie promotions viruman movie kerala release actor karthi in kerala കാർത്തി കേരളത്തിൽ വിരുമൻ പ്രൊമോഷൻ വിരുമൻ അതിഥി ഷങ്കർ](https://etvbharatimages.akamaized.net/etvbharat/prod-images/whatsapp-image-2022-08-09-at-124032-pm-1_0908newsroom_1660029220_897.jpeg)
2ഡി എൻ്റർടെയ്‌ന്‍മെൻ്റിൻ്റെ ബാനറിൽ സൂര്യയും ജ്യോതികയും ചേർന്നാണ് വിരുമൻ ചിത്രത്തിന്‍റെ നിര്‍മാണം. സിനിമയിലെ നായിക അദിതി ശങ്കർ സംവിധായകൻ ശങ്കറിന്‍റെ മകളാണ്.
![karthi in kerala viruman movie promotions viruman movie kerala release actor karthi in kerala കാർത്തി കേരളത്തിൽ വിരുമൻ പ്രൊമോഷൻ വിരുമൻ അതിഥി ഷങ്കർ](https://etvbharatimages.akamaized.net/etvbharat/prod-images/whatsapp-image-2022-08-09-at-124031-pm_0908newsroom_1660029220_658.jpeg)
രാജ് കിരൺ, പ്രകാശ് രാജ്, കരുണാസ്, സൂരി, ശരണ്യ പൊൻവർണൻ എന്നിവർക്കൊപ്പം തെന്നിന്ത്യൻ സിനിമയിലെ നിരവധി പ്രമുഖർ ചിത്രത്തിൽ അണിനിരക്കുന്നു. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ആക്ഷൻ എൻ്റർടെയ്‌നർ ചിത്രമാണ് വിരുമൻ.
'കൊമ്പൻ' എന്ന വിജയ ചിത്രത്തിന് ശേഷം കാർത്തിയും മുത്തയ്യയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'വിരുമൻ'. എസ്.കെ ശെൽവകുമാർ ആണ് ഛായാഗ്രഹണം. യുവൻ ശങ്കർ രാജ സംഗീതം നിര്‍വഹിച്ചിരിക്കുന്നു.