ETV Bharat / state

'ഹരിദാസിൻ്റെ കൊലപാതകം ആസൂത്രിതം'; സംഘപരിവാറിനെ ഒറ്റപ്പെടുത്തണമെന്ന് എ വിജയരാഘവന്‍ - Thiruvananthapuram todays news

കണ്ണൂരിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് കൊലപാതകമെന്ന് എ വിജയരാഘവന്‍

Kannur haridas murder  A Vijayaraghavan against RSS  ഹരിദാസിൻ്റെ കൊലപാതകം ആസൂത്രിതമെന്ന് എ വിജയരാഘവന്‍  തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത  Thiruvananthapuram todays news  ഹരിദാസിൻ്റെ കൊലപാതകത്തില്‍ ആര്‍.എസ്‌.എസിവനെ വിമര്‍ശിച്ച് എ വിജയരാഘവന്‍
'ഹരിദാസിൻ്റെ കൊലപാതകം ആസൂത്രിതം'; സംഘപരിവാറിനെ ഒറ്റപ്പെടുത്തണമെന്ന് എ വിജയരാഘവന്‍
author img

By

Published : Feb 21, 2022, 9:35 AM IST

തിരുവനന്തപുരം: തലശ്ശേരി പുന്നയിൽ സി.പി.എം പ്രവർത്തകൻ ഹരിദാസിൻ്റെ കൊലപാതകം ആസൂത്രിതമെന്ന് എൽ.ഡി.എഫ് കൺവീനർ എ വിജയരാഘവൻ. പതാക ദിനത്തിൽ നടന്ന കൊലപാതകം ആസൂത്രിതമാണ്. സംഭവത്തില്‍ തങ്ങളുടെ അമർഷം രേഖപ്പെടുത്തുന്നുവെന്നും വിജയരാഘവൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

കുറച്ചുനാളായി കണ്ണൂർ ജില്ലയിൽ സമാധാന അന്തരീക്ഷം നിലനിന്നിരുന്നു. ഇത് തകർക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് കൊലപാതകം. സി.പി.എം, അക്രമങ്ങളെ അക്രമം കൊണ്ട് നേരിടുന്ന പാർട്ടി അല്ല. സംഘപരിവാറിനെ തുറന്ന് കാണിച്ച് ജനങ്ങൾ അവരെ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്.

ALSO READ: തലശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

കൊലപാതകം അത്യന്തം വേദനാജനകമാണ്. കുടുംബങ്ങൾക്ക് മുന്നിലാണ് ഈ അക്രമം നടന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നാടാകെ പ്രതിഷേധം അറിയിച്ച് സംഘപരിവാറിനെ ഒറ്റപ്പെടുത്താൻ ഇനിയും ആളുകൾ തയ്യാറാകണം. തിങ്കളാഴ്‌ച പുലർച്ചെയാണ് തലശേരി പുന്നൂരിൽ മത്സ്യത്തൊഴിലാളിയായ ഹരിദാസിനെ ബന്ധുക്കളുടെ മുന്നിൽ വച്ച് വെട്ടി കൊലപ്പെടുത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.