തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ തിരുത്തി കാനം രാജേന്ദ്രൻ. 1965 ലെ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ചുവെന്ന് കോടിയേരി പറയുന്നതിൽ അർഥമില്ല. അന്ന് ലീഗുമായി ചേർന്നാണ് സിപിഎം മത്സരിച്ചത്. കോടിയേരി ചരിത്രം ഒന്നുകൂടി വായിക്കുന്നത് നല്ലതാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. 1965 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ചപ്പോൾ എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കും അറിയാം എന്ന കോടിയേരിയുടെ ചരിത്രം ഓർമ്മിപ്പിച്ചുള്ള പ്രസ്താവനയ്ക്കാണ് കാനത്തിന്‍റെ മറുപടി.
കോടിയേരി ചരിത്രം വായിക്കണമെന്ന് കാനം രാജേന്ദ്രൻ - തിരുവനന്തപുരം
1965 ലെ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ചുവെന്ന് കോടിയേരി പറയുന്നതിൽ അർഥമില്ലെന്നും ലീഗുമായി ചേർന്നാണ് അന്ന് സിപിഎം മത്സരിച്ചതെന്നും കാനം രാജേന്ദ്രന്‍