തിരുവനന്തപുരം: വൃഷ്‌ടി പ്രദേശത്ത് മഴ ശക്തമായതിനെ തുടർന്ന് നെയ്യാർ ഡാമിന്‍റെ ഷട്ടർ ഉയർത്തി. ഏഴര സെന്‍റീമീറ്ററാണ് ഉയർത്തിയത്. മഴ ശക്തമാകുന്നതിന് മുമ്പ് രണ്ടര സെന്‍റീമീറ്റർ ഉയർത്തിയിരുന്നു. ഇതോടെ ആകെ 10 സെന്‍റീമീറ്റർ ഉയർത്തിയാണ് ഡാമിൽ നിന്ന് വെള്ളം പുറത്തുവിടുന്നത്. ഇതേതുടർന്ന് നെയ്യാറിന്‍റെ നദീതീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മഴ ശക്തിപ്പെട്ടാൽ വരും ദിവസങ്ങളിൽ ഷട്ടർ കൂടുതൽ ഉയർത്തേണ്ടി വരുമെന്നും അധികൃതർ പറഞ്ഞു.
നെയ്യാർ ഡാമിന്‍റെ ഷട്ടർ ഉയർത്തി - Kallikkad dam shutter
മഴ ശക്തമാകുന്നതിന് മുമ്പ് രണ്ടര സെന്‍റീമീറ്റർ ഉയർത്തിയിരുന്നു
കള്ളിക്കാട്