തിരുവനന്തപുരം : കലാമണ്ഡലം പി.ആര്‍.ഒ തസ്തിക സംബന്ധിച്ച് നേരിട്ട് വിശദീകരണം നല്‍കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടിട്ടും ഹാജരാകാതെ വൈസ് ചാന്‍സലര്‍ ടി.കെ നാരായണന്‍. തസ്തിക നിര്‍ത്തലാക്കാനുള്ള നീക്കം സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ വൈസ് ചാന്‍സലറോട് നേരിട്ട് ഹാജരാകാനാണ് ഗവര്‍ണര്‍ നിര്‍ദേശിച്ചത്.
ഇന്ന് നേരിട്ടെത്താനായിരുന്നു ഗവര്‍ണറുടെ നിര്‍ദേശം. എന്നാല്‍ വി.സി രാജ്ഭവനില്‍ എത്തിയില്ല. കോടയില്‍ ഹര്‍ജി ഉള്ളതിനാല്‍ എത്താന്‍ കഴിയില്ലെന്നാണ് ടി.കെ നാരായണന്‍ രാജ്ഭവനെ അറിയിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി രാജ്ഭവന് കത്ത് നല്‍കി. നേരത്തെ ഗവര്‍ണര്‍ക്കെതിരെ ഹൈക്കോടതിയില്‍ വി.സി കേസ് കൊടുത്തതും വിവാദമായിരുന്നു. സര്‍ക്കാര്‍ ഇടപെട്ടാണ് കേസ് പിന്‍വലിപ്പിച്ചത്.
Also Read: ഇ-വാഹനങ്ങൾക്ക് 1260 ചാർജിങ് സ്റ്റേഷനുകൾ ലഭ്യമാക്കുമെന്ന് കെഎസ്ഇബി ചെയർമാൻ
ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് വി.സി പുറത്താക്കിയ പി.ആര്‍.ഒയെ തിരിച്ചെടുക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ വി.സി ഇത് അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. മാത്രമല്ല ഇപ്പോള്‍ പി.ആര്‍.ഒ തസ്തിക തന്നെ ഒഴിവാക്കാനാണ് വി.സിയുടെ നീക്കം. ഇക്കാര്യത്തിലാണ് ഗവര്‍ണര്‍ വി.സിയോട് രാജ്ഭവനില്‍ നേരിട്ടെത്താന്‍ ആവശ്യപ്പെട്ടത്.