ETV Bharat / state

കടയ്ക്കാവൂർ കേസ് : വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ആരോപണത്തിനിരയായ അമ്മ

കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിൽ നിന്നും തനിക്ക് മോശം അനുഭവം ഉണ്ടായതായും കുട്ടിയുടെ അമ്മ.

kadakkavur fake pocso case  kadakkavur pocso case news  kadakkavur fake pocso case update  കടയ്ക്കാവൂർ കേസ്  കടയ്ക്കാവൂർ കേസ് വാർത്ത  കടയ്ക്കാവൂർ പോക്സോ കേസ്
കടയ്ക്കാവൂർ കേസ്
author img

By

Published : Jul 1, 2021, 5:43 PM IST

തിരുവനന്തപുരം : കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ വിശദ അന്വേഷണം അവശ്യപ്പെട്ട് ആരോപണ വിധേയയായ അമ്മ. ഭര്‍ത്താവും പൊലീസും ചേര്‍ന്ന് കേസ് കെട്ടിച്ചമയ്ക്കുകയായിരുന്നു. പരാതിയുടെ ഉറവിടത്തെ കുറിച്ച് അന്വേഷിക്കണം.

സംഭവത്തില്‍ കടയ്ക്കാവൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് മോശം അനുഭവമാണുണ്ടായത്. മൂന്നാമത്തെ കുട്ടിയെ വിട്ടുകൊടുത്താല്‍ കേസ് പിന്‍വലിക്കാമെന്നാണ് എസ്ഐ പറഞ്ഞത്. അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

അതേസമയം, അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തുടരന്വേഷണ നടപടികള്‍ അവസാനിപ്പിക്കണമെന്നാണ് ശുപാര്‍ശ. കുട്ടിയുടെ മൊഴികളല്ലാതെ കേസില്‍ മറ്റ് തെളിവുകളില്ല.

കൂടുതൽ വായനയ്ക്ക്: കടയ്ക്കാവൂര്‍ പീഡനകേസിൽ അമ്മ നിരപരാധി; പരാതി വ്യാജമെന്ന് അന്വേഷണ സംഘം

സാക്ഷി മൊഴികളിലും മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ടിലും പീഡനം നടന്നതിന് തെളിവില്ല. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം കുറ്റകൃത്യം നടന്നെന്ന് പറയാനാകില്ലെന്നുമാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

പതിമൂന്നുകാരനെ മൂന്ന് വര്‍ഷത്തോളം ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന പരാതിയില്‍ 2020 ഡിസംബര്‍ 28 നാണ് കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്‌തത്.

പിന്നീട് ആറ് മാസത്തോളം നടന്ന വിശദമായ അന്വേഷണത്തിന് ശേഷമാണ് അന്വേഷണ സംഘം കുട്ടിയുടെ അമ്മ നിരപരാധിയാണെന്ന് കണ്ടെത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.