തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്വയം നിരീക്ഷണത്തിൽ. ഔദ്യോഗിക വസതിയിലെ ഒരു ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം. ഇന്ന് നടത്തിയ ആൻ്റിജൻ ടെസ്റ്റിലാണ് ജീവനക്കാരിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാൾക്ക് ഒപ്പം ജോലി ചെയ്ത മറ്റു ജീവനക്കാരോടും നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്. രോഗിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ മന്ത്രി ഉൾപ്പെടുന്നില്ല. എങ്കിലും മുൻകരുതലിൻ്റെ ഭാഗമായി സ്വയം നിരീക്ഷണത്തിൽ പോവുകയായിരുന്നു.
മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്വയം നിരീക്ഷണത്തിൽ - self quarantine
17:23 July 28
ജീവനക്കാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി