ETV Bharat / state

വി മുരളീധരന്‍റെ പരാമർശത്തിനെതിരെ കടകംപള്ളി സുരേന്ദ്രൻ - kadakampally surendran

ഭരിക്കാൻ 30 സീറ്റുപോലും വേണ്ട എന്ന കേന്ദ്രമന്ത്രി വി മുരളീധരന്‍റെ പരാമർശം ജനാധിപത്യമല്ല പണാധിപത്യമാണെന്ന് തെളിയിച്ചിരിക്കുന്നുവെന്ന് കടകംപള്ളി സുരേന്ദ്രൻ

കടകംപള്ളി സുരേന്ദ്രൻ  വി മുരളീധരന്‍റെ പരാമർശത്തിനെതിരെ കടകംപള്ളി സുരേന്ദ്രൻ  വി മുരളീധരൻ  kadakampally against v muralidharan  kadakampally surendran  v muralidharan
വി മുരളീധരന്‍റെ പരാമർശത്തിനെതിരെ കടകംപള്ളി സുരേന്ദ്രൻ
author img

By

Published : Apr 6, 2021, 2:15 PM IST

തിരുവനന്തപുരം: വി മുരളീധരനെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഭരിക്കാൻ 30 സീറ്റുപോലും വേണ്ട എന്ന കേന്ദ്രമന്ത്രി വി മുരളീധരന്‍റെ പരാമർശം ജനാധിപത്യമല്ല പണാധിപത്യമാണെന്ന് തെളിയിച്ചിരിക്കുന്നുവെന്ന് കടകംപള്ളി പറഞ്ഞു. എല്ലാ ഈശ്വരന്മാരും ഇടതുപക്ഷത്തിനൊപ്പമാണ്. വിശ്വാസവും ആചാരങ്ങളും സംരക്ഷിക്കാൻ മുന്നിൽ നിൽക്കുന്നത് ഇടതുപക്ഷമാണ്. ജി. സുകുമാരൻ നായർ പറഞ്ഞത് ആചാര സംരക്ഷകരായ ഇടതു മുന്നണിയെ പിന്തുണക്കണമെന്നാകും.

വി മുരളീധരന്‍റെ പരാമർശത്തിനെതിരെ കടകംപള്ളി സുരേന്ദ്രൻ

65 വർഷത്തെ ചരിത്രത്തിൽ ആരാധനാലയങ്ങൾക്ക് ഇത്രയധികം പണം നൽകിയ സർക്കാരില്ല. അയ്യപ്പ വിശ്വാസികളടക്കമുള്ള എല്ലാ വിശ്വാസികളും ഇടതു പക്ഷത്തിനൊപ്പമാണ്. മുരളീധരൻ എന്തിനാണ് വോട്ടു ചെയ്‌തതെന്നും പണം കൊടുത്ത് ലക്ഷ്യം നിറവേറ്റിയാൽ പോരേയെന്നും കടകംപള്ളി അക്ഷേപിച്ചു. വിശ്വാസികൾക്ക് സർക്കാരിൽ വലിയ പ്രതീക്ഷ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.