ETV Bharat / state

ഭരണഘടനയും മതേതരത്വവും സംരക്ഷിക്കാൻ നരേന്ദ്ര മോദിക്കെതിരെ വിധിയെഴുതണമെന്ന് കാനം - പോരാട്ടം

കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച കാനം രാഹുൽ ഗാന്ധി ബിജെപിക്കെതിരെ കർണാടകത്തിൽ മത്സരിക്കാതെ കേരളത്തിൽ വന്നിരിക്കുന്നത് ഇടതുപക്ഷത്തിനെതിരെ മത്സരിക്കാനാണെന്നും പറഞ്ഞു.

കാനം രാജേന്ദ്രൻ
author img

By

Published : Apr 21, 2019, 3:39 AM IST

തിരുവനന്തപുരം : ഇന്ത്യൻ ഭരണഘടനയും മതേതരത്വവും സംരക്ഷിക്കാൻ ജനങ്ങൾ നരേന്ദ്ര മോദിക്കെതിരെ വിധിയെഴുതണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഭരണഘടനയെ ചവിട്ടി മെതിക്കുന്ന സമീപനമാണ് മോദി സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. സുപ്രീംകോടതി ജഡ്ജിമാർ പോലും മോദി സർക്കാർ പറയുന്നതു പോലെ ചെയ്യണമെന്നാണ് ആവശ്യപ്പെടുന്നത്. രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ചാതുർവർണ്യ വ്യവസ്ഥിതി പുനർ സ്ഥാപിക്കാനാണ് ഇവർ ശ്രമിക്കുന്നതെന്നും കാനം പറഞ്ഞു.

രാജ്യത്തെ കർഷകരും തൊഴിലാളി വർഗവും ബിജെപി സർക്കാരിനെതിരെ നിരന്തര പ്രക്ഷോഭങ്ങളിലാണ്. ലോക്സഭയിലെ പകുതിയിലധികം എംപിമാരും ശത കോടീശ്വരന്മാരാണ്. ഇവർ ഇവിടുത്തെ കോർപ്പറേറ്റുകൾക്കു വേണ്ടിയാണ് ഭരണം നടത്തുന്നത്. ഇതിനെതിരെ പ്രതികരിക്കാൻ എൽഡിഎഫിന് മാത്രമേ കഴിയൂ. എൽഡിഎഫ് എംപിമാരുടെ എണ്ണം വർദ്ധിപ്പിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും കാനം കൂട്ടിച്ചേർത്തു.

എകെ ആന്‍റണി കേരളത്തിൽ വന്ന് കലക്കവെള്ളത്തിൽ മീൻ പിടിക്കാനാണ് ശ്രമിക്കുന്നത്. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ആന്‍റണി പറയുന്നത്. രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നതും ജനതാല്പര്യത്തിനെതിരാണ്. ബിജെപിക്കെതിരെ കർണാടകത്തിൽ മത്സരിക്കാതെ ഇടതുപക്ഷത്തിനെതിരെ മത്സരിക്കാനാണ് രാഹുൽ കേരളത്തിൽ വന്നിരിക്കുന്നതെന്നും കാനം ആരോപിച്ചു. തിരുവനന്തപുരം വെങ്ങാനൂരിൽ എൽഡിഎഫ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കാനം.

കോവളം > ഇന്ത്യൻ ഭരണഘടനയും മതേതര ത്വവും സം രക്ഷിക്കാൻ ജനങ്ങൾ നരേന്ദ്ര മോഡിക്കെതിരെ വിധിയെഴുതണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഭരണഘടനയെ ചവിട്ടി മെതിക്കുന്ന സമീപനമാണ് മോഡി സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. സുപ്രിം കോടതി ജഡ്ജിമാർ പോലും മോഡി സർക്കാർ പറയുന്നതു പോലെ ചെയ്യണമെന്നാണ് ആവശ്യപ്പെടുന്നത്.രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. ചാതുർവർണ്ണ്യ വ്യവസ്ഥിതി പുനർ സ്ഥാപിക്കാനാണ് ഇവർ ശ്രമിക്കുന്നത്.

           രാജ്യത്ത് ആൾക്കൂട്ടക്കൊലപാതകങ്ങൾ പെരുകുന്നു. ഒന്നിനും ആരും ചോദിക്കാനില്ലാത്ത അവസ്ഥ.സാഹിത്യകാരന്മാരേയും, സാംസ് കാരിക നായകന്മാ രേയും കൊന്നൊടുക്കുന്നു. ഇന്ത്യൻജനതമോഡി സർക്കാരിന് എതിരാണ്. രാജ്യത്തെകർഷകരും തൊഴിലാളി വർഗ്ഗ വും നിരന്തര പ്രക്ഷോഭങ്ങളിലാണ്.ലോക്സഭയിലെ പകുതിയിലധികം എം .പി മാരും ശതകോടീശ്വരന്മാരാണ്.ഇവർ ഇവിടത്തെകോർപ്പറേറ്റുകൾക്കു വേണ്ടിയാണ് ഭരണം നടത്തുന്നത്.

      ഇതിനെതിരെ പ്രതികരിക്കാൻ എൽഡിഎഫ് ന് മാത്രമേ കഴിയു.എൽ ഡി എഫ് എം പിമാരുടെ എണ്ണം വർദ്ധിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്‌.ഏ.കെ ആന്റണി കേര ഇത്തിൽ വന്ന് കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുകയാണ്. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ആന്റണി പറയുന്നത്.രാഘുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നതും ജനതാല്പര്യത്തിനെതിരാണ്. ബിജെപിക്കെതിരെ കർണ്ണാടക്കത്തിൽ മത്സരിക്കാതെ , ഇടതുപക്ഷത്തിനെതിരെ മത്സരിക്കാൻ രാഹുൽ കേരളത്തിൽ വന്നിരിക്കുകയാണ്.

              പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങളെല്ലാം ഒന്നൊന്നായി നടപ്പിലാക്കി ജനക്ഷേമകരമായി ഭരണം നടത്തുന്ന പിണറായി വിജയൻ സാർക്കാരിന് കൂട്ടുതൽ ശക്തി പകരാൻ കേരളത്തിലെ 20 മണ്ഡലങ്ങളിലും മത്സരിക്കുന്ന എൽ ഡി എഫ് സ്ഥാനാർത്ഥികൾക്കും വോട്ടു ചെയ്ത് വിജയിപ്പിക്കണമെന്ന് കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു.

               വെങ്ങാനൂരിൽ എൽ ഡി എഫ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കാനം.യോഗത്തിൽ വെങ്ങാനൂർ മോഹനൻ അദ്ധ്യക്ഷനായി.എൽ ഡി എഫ് കക്ഷി നേതാക്കളായ പി.രാജേന്ദ്രകുമാർ, ജമീല പ്രകാശം, പുല്ലുവിള സ്റ്റാൻലി, ജി.ആർ.അനിൽ, വെങ്ങാനൂർ ഭാസ്കരൻ ,വെങ്ങാനൂർ ബ്രൈറ്റ്, എം.ജി.രാഹുൽ, മംഗലത്തുകോണം രാജൂ, കോവളം ബാബു, ആവാടുതുറ ശശി, കോളിയൂർ സുരേഷ്, തെന്നുർക്കോണം ബാബു, ലോയിഡ്, റ്റി.ഡി.ശശികുമാർ എന്നിവർ സംസാരിച്ചു. സിന്ധുരാജ് സ്വാഗതവും പി ചന്ദ്രകുമാർ  നന്ദിയും പറഞ്ഞു.

"വെങ്ങാനൂരിൽ നടന്ന പൊതുയോഗം കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു."
Sent from my Samsung Galaxy smartphone.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.