തിരുവനന്തപുരം: ലോകായുക്തയിൽ ജസ്റ്റിസ് സിറിയക് ജോസഫിനെതിരായ പരാമർശത്തിൽ കെ.ടി ജലീലിനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജലീലിൻ്റെ അഭിപ്രായം വ്യക്തിപരം മാത്രമാണെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. ജലീൽ പ്രസ്ഥാനമല്ല ഒരു വ്യക്തി മാത്രമാണെന്നും അദ്ദേഹത്തിന്‍റെ അനുഭവത്തിൽ നിന്നാകും അങ്ങനെ പറഞ്ഞതെന്നും കാനം പറഞ്ഞു.
ലോകായുക്തക്കെതിരെ ഉയരുന്ന ആക്ഷേപങ്ങൾക്ക് പരിഹാരം കാണാനുള്ള വ്യവസ്ഥ ലോകായുക്ത നിയമത്തിനുണ്ട്. അതൊരു രാഷ്ട്രീയ പ്രശ്‌നമല്ല. വിഷയത്തിൽ വ്യക്തിപരമായ അധിക്ഷേപം വേണ്ടെന്നാണ് സിപിഐ നിലപാടെന്നും കാനം പറഞ്ഞു.
"സുപ്രീംകോടതിയിൽ മൂന്നര കൊല്ലത്തിനിടയിൽ കേവലം ആറു വിധികൾ മാത്രം പറയുകയും അഭയ കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്ത 'മഹാനാണ്' എന്ന് സിറിയക് ജോസഫിൻ്റെ പേരെടുത്ത് പറയാതെ ജലീൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചിരുന്നു. തക്ക പ്രതിഫലം കിട്ടിയാൽ എന്തു കടുംകയ്യും ആർക്കുവേണ്ടിയും ചെയ്യുന്ന ആളാണ് ലോകായുക്തയെന്നും ജലീൽ ആക്ഷേപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാനത്തിൻ്റെ പ്രതികരണം.
Also Read: 'ഇടതു മുന്നണിയുടെ രണ്ടാം വരവ് തടയുകയായിരുന്നു ലക്ഷ്യം'; ലോകായുക്തയെ വിടാതെ കെ.ടി ജലീൽ