ETV Bharat / state

കെ.ടി ജലീലിന് ലോകായുക്ത നോട്ടീസ് ;റമദാൻ കിറ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ ഹാജരാക്കണം

2020ൽ നടന്ന റംസാനുമായി ബന്ധപ്പെട്ട് യു.എ.ഇ കോൺസിലേറ്റ് മുഖേന മലപ്പുറത്ത് വിതരണം ചെയ്‌ത കിറ്റ് സിപിഎം പാർട്ടി നേതാക്കൾക്കും ഇവരുടെ കുടുംബങ്ങൾക്കും നൽകി എന്നാണ് പ്രധാന ആരോപണം.

തിരുവനന്തപുരം  കെ.ടി ജലീലിൽ  ലോകായുക്ത നോട്ടീസ്  റംസാൻ കിറ്റ്
കെ.ടി ജലീലിന് ലോകായുക്ത നോട്ടീസ് ;റംസാൻ കിറ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ ഹാജരാക്കാൻ നിർദേശം
author img

By

Published : Aug 13, 2020, 6:44 PM IST

Updated : Aug 13, 2020, 7:00 PM IST

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനോട് ഈ മാസം 27 ന് ഹാജരാകാൻ നിർദ്ദേശം നൽകി ലോകായുക്‌ത. ലോകായുക്‌ത ജസ്റ്റിസ് സിറിയക് ജോസഫ് അടങ്ങിയ ബെഞ്ചിന്‍റേതാണ് നടപടി. മന്ത്രി ജലീൽ യു.എ.ഇ കോൺസിലേറ്റ് മുഖേന ഭക്ഷണ കിറ്റുകൾ വിതരണം ചെയ്‌തതിൽ സ്വജനപക്ഷപാതം നടത്തി എന്നു കാട്ടി മലപ്പുറം സ്വദേശി രോഹിത് നൽകിയ പരാതിയിലാണ് നേരിട്ട് ഹാജരാകാൻ ലോകായുക്‌ത നോട്ടീസ് നൽകിയത്.

ഹർജി ഫയലിൽ സ്വീകരിക്കുന്നതിന് മുമ്പ് എതിർകക്ഷിയായ ജലീലിന് റമദാൻ കിറ്റുമായി ബന്ധപ്പെട്ട ഏതെങ്കിലും രേഖകൾ ഹജരാക്കാൻ ഉണ്ടെങ്കിൽ അത് ഹാജരാക്കാനാണ് ലോകായുക്‌ത നോട്ടീസ് നൽകിയത്. യു.എ.ഇ കോൺസിലേറ്റ് മുഖേന ഭക്ഷണ കിറ്റുകൾ സ്വന്തം പാർട്ടി പ്രവർത്തകർക്ക് വിതരണം ചെയ്‌തു എന്ന് ഹർജിയിൽ പറയുന്നു. 2020ൽ നടന്ന റമദാനുമായി ബന്ധപ്പെട്ട് യു.എ.ഇ കോൺസിലേറ്റ് മുഖേന മലപ്പുറത്ത് വിതരണം ചെയ്‌ത കിറ്റ് സിപിഎം പാർട്ടി നേതാക്കൾക്കും ഇവരുടെ കുടുംബങ്ങൾക്കും നൽകി എന്നാണ് പ്രധാന ആരോപണം.

ജലീൽ 2020 മെയ്, ജൂൺ മാസങ്ങളിലാണ് കിറ്റ് ആവശ്യപ്പെട്ട് യു.എ.ഇ കോൺസിലേറ്റിനെ സമീപിച്ചത്. ഇത് അനുസരിച്ച് 5,19,500 രൂപയുടെ ഭക്ഷ്യകിറ്റുകൾ നൽകുകയും ചെയ്‌തിരുന്നു. തുടർന്ന് മലപ്പുറം ജില്ലയിലെ വിവിധ കൺസ്യൂമർ ഫെഡുകൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യുവാനുള്ള അനുമതിയും നൽകിയിരുന്നു. ഇങ്ങനെ ലഭിച്ച കിറ്റുകളാണ് ജലീൽ സിപിഎം അനുകൂല സംഘടനകൾക്കു നൽകിയത്. മന്ത്രിയുടെ ഇത്തരം നിലപാടുകൾ വിദേശ സഹായ നിയന്ത്രണ നിയമത്തിന് എതിരാണെന്നും ഇത് അന്വേഷിക്കണം എന്നുമാണ്ഹർജിയിലെ പ്രധാന ആവശ്യം.

Last Updated : Aug 13, 2020, 7:00 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.