തിരുവനന്തപുരം: "ആസാദ് കശ്‌മീർ" വിവാദ പരാമർശത്തിൽ പ്രതികരണവുമായി കെ ടി ജലീൽ എംഎൽഎ. ഡബിൾ ഇൻവർട്ടഡ് കോമയിൽ ആസാദ് കശ്‌മീര്‍ എന്നെഴുതിയാൽ അതിന്‍റെ അർഥം മനസിലാക്കാനാകാത്തവരോട് സഹതാപം മാത്രമാണെന്ന് ജലീൽ ഫേസ്ബുക്കില്‍ കുറിച്ചു. കശ്‌മീർ സന്ദർശനവുമായി ബന്ധപ്പെട്ട് പാക് അധിനിവേശ കശ്‌മീരിനെ 'ആസാദ് കശ്‌മീർ' എന്നും ജമ്മു കശ്‌മീരിനെയും ലഡാക്കിനെയും ചേർത്ത് 'ഇന്ത്യൻ അധീന കശ്‌മീർ' എന്നും പരാമർശിച്ചതിനെ ചൊല്ലിയാണ് വിവാദം ഉണ്ടായത്.
- " class="align-text-top noRightClick twitterSection" data="">
ഇതിന് പിന്നാലെയാണ് ജലീലിന്‍റെ പ്രതികരണം. മുൻ മന്ത്രി എ സി മൊയ്‌തീൻ അധ്യക്ഷനായ നിയമസഭ പ്രവാസി ക്ഷേമകാര്യ സമിതിയിൽ അംഗമായ ജലീൽ, സമിതിയുടെ സിറ്റിങ്ങിന്‍റെ ഭാഗമായി കശ്‌മീർ സന്ദർശനത്തെ കുറിച്ച് എഴുതിയ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്. ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. ജലീലിന്‍റെ പോസ്റ്റിൽ വലിയ പിഴവമുണ്ടെന്ന് ചരിത്രവിദഗ്‌ധർ പ്രതികരിച്ചു.