ETV Bharat / state

K Surendran On Karuvannur Death: 'കരുവന്നൂര്‍ നിക്ഷേപകന്‍റെ മരണത്തിനുത്തരവാദി സര്‍ക്കാര്‍' : കെ സുരേന്ദ്രന്‍ - കരുവന്നൂര്‍ നിക്ഷേപകന്‍റെ മരണത്തിൽ കെ സുരേന്ദ്രൻ

Karuvannur Bank Depositor Death: സാധാരണക്കാരന് ഉപകാരമാവേണ്ട സഹകരണ മേഖലയെ അധോലോകങ്ങളുടെ കൈകളിലെത്തിച്ചത് സിപിഎമ്മും യുഡിഎഫും ആണെന്ന് കെ സുരേന്ദ്രൻ

K surendran  K surendran On Karuvannur Death  Karuvannur Death  Karuvannur BANK DEPOSITOR Death  karuvannur bank scam  കരുവന്നൂര്‍ നിക്ഷേപകന്‍റെ മരണം  കരുവന്നൂര്‍ നിക്ഷേപകന്‍റെ മരണത്തിൽ കെ സുരേന്ദ്രൻ  കെ സുരേന്ദ്രൻ
K Surendran On Karuvannur Death
author img

By ETV Bharat Kerala Team

Published : Oct 5, 2023, 7:15 AM IST

തിരുവനന്തപുരം : കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച തുക കിട്ടാതെ മരിച്ച ശശിയുടെ മരണത്തിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിനും ബാങ്ക് ഭരിക്കുന്ന സിപിഎമ്മിനും ഒഴിഞ്ഞുമാറാനാവില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ (K Surendran). രോഗബാധിതനായി ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ അംഗപരിമിതനായ നിക്ഷേപകന്‍ കരുവന്നൂര്‍ കൊളങ്ങാട്ട് ശശിയാണ് മരണപ്പെട്ടത് (Karuvannur Bank Depositor Death). കരുവന്നൂരിലെ നിക്ഷേപകരില്‍ രണ്ടാമത്തെ രക്തസാക്ഷിയാണ് ഇതെന്നും സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചവരുടെ പണം കവർന്ന് അനേകം പേരെ ജീവിക്കുന്ന രക്തസാക്ഷികളാക്കിയത് സിപിഎമ്മും അവരുടെ ഭരണ സമിതിയുമാണന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

സാധാരണക്കാരന് ഉപകാരമാവേണ്ട സഹകരണ മേഖലയെ അധോലോകങ്ങളുടെ കൈകളിലെത്തിച്ചതില്‍ (Karuvannyr Bank Scam) സിപിഎമ്മിനോടൊപ്പം യുഡിഎഫിനും പങ്കുണ്ടെന്നും അതുകൊണ്ടാണ് നിക്ഷേപകരുടെ വിഷമങ്ങള്‍ പങ്കിടാന്‍ യുഡിഎഫും കോണ്‍ഗ്രസും തയാറാകാത്തതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ശശിയുടെയും അമ്മയുടെയും പേരില്‍ ബാങ്കില്‍ നിക്ഷേപമുള്ള പണം തിരികെ കിട്ടിയിരുന്നെങ്കില്‍ ചികിത്സ നടത്താമായിരുന്നുവെന്ന് കുടുംബം വേദനയോടെ പറയുന്നുണ്ട്. ഇവരുടെ കുടുംബത്തിന്‍റെ ചോദ്യത്തിന് ആര് മറുപടി പറയും.

സംസ്ഥാന സര്‍ക്കാരും സഹകരണ വകുപ്പും കൃത്യസമയത്ത് ഇടപെട്ടിരുന്നുവെങ്കില്‍ ഈ നിരപരാധികളുടെ ജീവന്‍ രക്ഷിക്കാമായിരുന്നു. എന്നാല്‍ അതിന് പകരം ബാങ്ക് കൊളളയും കള്ളപ്പണ ഇടപാടുകളും നടത്തിയവരെ രക്ഷിക്കാനായിരുന്നു സിപിഎം നേതൃത്വവും സര്‍ക്കാരും ശ്രമിച്ചത്. കരുവന്നൂരിലെയും കേരളത്തിലെ മറ്റ് സഹകരണ ബാങ്കുകളിലെയും തട്ടിപ്പുകാരെ മുഴുവന്‍ നിയമത്തിന് മുന്നിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയാറാവണം.

ഇല്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് ബിജെപി മുന്‍കൈ എടുക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. കരുവന്നൂരില്‍ അവസാനത്തെ കുറ്റവാളിപോലും ശിക്ഷിക്കപ്പെടുന്നതുവരെ തൃശൂരില്‍ സുരേഷ് ഗോപിക്കും ബിജെപിക്കും വിശ്രമമില്ലന്നും അദ്ദേഹം ഓർമിപ്പിച്ചു.

Also Read : VD Satheesan On Karuvannur Bank Scam : കൊള്ളക്കാരെയും കൊള്ളമുതല്‍ വീതംവച്ചവരെയും സിപിഎം സംരക്ഷിക്കുന്നു : വി ഡി സതീശന്‍

കരുവന്നൂർ തട്ടിപ്പിനെതിരെ ബിജെപിയുടെ പദയാത്ര : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന്‍റെ പശ്ചാത്തലത്തിൽ, ഒക്‌ടോബർ രണ്ടിന് ബിജെപിയുടെ സഹകാരി സംരക്ഷണ പദയാത്രയ്‌ക്ക് സുരേഷ് ഗോപി, കെ സുരേന്ദ്രൻ അടക്കമുള്ളവർ കരുവന്നൂരില്‍ തുടക്കം കുറിച്ചിരുന്നു. നിഷ്‌ഠൂരത നേരിട്ട പാവം നിക്ഷേപകര്‍ക്കൊപ്പമാണെന്ന് ബിജെപി എന്ന് അറിയിക്കാനാണ് ആ പ്രതിഷേധമെന്ന് പദയാത്ര നയിക്കുന്ന സുരേഷ് ഗോപി പറഞ്ഞിരുന്നു (BJP Padayatra On Karuvannur Scam). ഒട്ടും ആവേശഭരിതനായിട്ടല്ല പദയാത്ര നടത്തുന്നതെന്നും മാനുഷിക പരിഗണന മാത്രമാണ് ഇവിടെ എത്തിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു.

സഹകരണ ബാങ്കുകൾ നിലനിൽക്കണം, ഇത്തരം സ്ഥാപനങ്ങള്‍ പൂട്ടാൻ ബിജെപി സമ്മതിക്കില്ല. എന്നാല്‍ ഒരു ശുദ്ധീകരണം നടത്തേണ്ടതുണ്ടെന്നും മനുഷ്യന് വേണ്ടിയാണ് ഈ പദയാത്രയെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

Read More : BJP Padayatra On Karuvannur Scam : നിഷ്‌ഠൂരത നേരിട്ട നിക്ഷേപകര്‍ക്കൊപ്പമെന്ന് സുരേഷ്‌ ഗോപി ; കരുവന്നൂര്‍ വിഷയത്തില്‍ പദയാത്രയുമായി ബിജെപി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.