തിരുവനന്തപുരം: യുണിടാക്ക് എംഡി സന്തോഷ് ഈപ്പൻ നൽകിയ ഐഫോണുകളിൽ ബാക്കിയുള്ള ഒരെണ്ണം എവിടെ എന്ന് മുഖ്യമന്ത്രിക്ക് അറിയാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ ആപ്പിളിനോടുള്ള പ്രിയം എല്ലാവർക്കുമറിയാം. ലൈഫ് ഇടപാടിൽ മുഖ്യമന്ത്രിക്കും പങ്കുണ്ട്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം അട്ടിമറിക്കാനാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നൽകിയ വിശദീകരണം പരിഹാസ്യമായാണ് തോന്നിയത്. പൊളിഞ്ഞ കള്ളങ്ങൾ മുഖ്യമന്ത്രി ആവർത്തിക്കുകയാണ്. ഒരു ചോദ്യത്തിനും മറുപടി പറയാൻ മുഖ്യമന്ത്രി തയറാകുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രിക്കും സ്വർണക്കടത്ത് കേസിൽ പങ്കുണ്ടെന്ന് ആവർത്തിച്ച് കെ സുരേന്ദ്രൻ - gold scam
വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത് കേന്ദ്ര ഏജൻസികളുടെ അന്വേഷണം അട്ടിമറിക്കാനെന്നും യുണിടാക്ക് എംഡിയുടെ കൈകൂലിയായ ഐഫോണുകളിലൊന്ന് എവിടെയെന്ന് മുഖ്യമന്ത്രിക്ക് അറിയാമെന്നും സുരേന്ദ്രൻ.