ETV Bharat / state

'ഇടതും വലതും സയാമീസ് ഇരട്ടകള്‍, കേരളത്തില്‍ ഒറ്റക്കെട്ട്': കെ സുരേന്ദ്രന്‍ - ബ്രഹ്മപുരം തീപിടിത്തം

എല്‍ഡിഎഫ്, യുഡിഎഫ് എന്നത് ഒരമ്മ പെറ്റ മക്കളെ പോലെയാണ് കേരളത്തില്‍ കഴിയുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

K Surendran about LDF UDF relationship in Kerala  LDF UDF relationship in Kerala  LDF UDF relationship  K Surendran  LDF  UDF  രാഹുല്‍ ഗാന്ധി  കെ സുരേന്ദ്രന്‍  എല്‍ഡിഎഫ്  യുഡിഎഫ്  ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍  ബിജെപി സംസ്ഥാന അധ്യക്ഷന്‍  ബ്രഹ്മപുരം തീപിടിത്തം  ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി
കെ സുരേന്ദ്രന്‍ പ്രതികരിക്കുന്നു
author img

By

Published : Mar 27, 2023, 3:25 PM IST

കെ സുരേന്ദ്രന്‍ പ്രതികരിക്കുന്നു

തിരുവനന്തപുരം: സുധാകര-ഗോവിന്ദൻ എന്നായി എൽഡിഎഫും യുഡിഎഫുമെന്ന് പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കെ സുരേന്ദ്രൻ. രാഹുൽ ഗാന്ധിയുടെ വിഷയം മുതലെടുത്ത് ഇടത് വലത് മുന്നണികൾ ഒറ്റക്കെട്ടായി പ്രവർത്തിക്കുകയാണ് എന്നും സുരേന്ദ്രൻ പറഞ്ഞു. ഇടത് സർക്കാരിന്‍റെ ജനദ്രോഹ നയങ്ങൾക്കും അഴിമതിക്കുമെതിരെ എൻഡിഎയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ.

ഒരമ്മ പെറ്റ മക്കളെ പോലെയാണ് കേരളത്തിൽ എൽഡിഎഫും യുഡിഎഫും. സയാമീസ് ഇരട്ടകളെ പോലെയായി ഇരു മുന്നണികളും. അഴിമതിക്കാരുടെ സംഗമമാണ് നടക്കുന്നത്. കോൺഗ്രസുമായി കൂട്ടുകൂടാൻ എൽഡിഎഫ് ഒരു കാരണം കണ്ടുപിടിക്കുകയായിരുന്നു. അതാണ് രാഹുൽ ഗാന്ധിയിലൂടെ കണ്ടെത്തിയിരിക്കുന്നത്.

ഇടത്, വലത് മുന്നണികൾ ഒറ്റക്കെട്ടാകാൻ വയനാടിന്‍റെ മുൻ പ്രധാനമന്ത്രി കാരണക്കാരനായി എന്നും സുരേന്ദ്രൻ പരിഹസിച്ചു. ഇരുകൂട്ടരും കൂടിയിട്ട് പോലും ത്രിപുരയിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ബിജെപിയെ പരാജയപ്പെടുത്താൻ കഴിഞ്ഞില്ല.

ബ്രഹ്മപുരം തീപിടിത്തം വിഷയത്തിലും വിമർശനം: ബ്രഹ്മപുരം തീപിടിത്ത കേസിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രധാന വില്ലൻ. ബ്രഹ്മപുരം സമരത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടർന്ന് കാണില്ല. ബ്രഹ്മപുരത്തെ പാപക്കറ കഴുകി കളയാൻ കോൺഗ്രസിനും പ്രതിപക്ഷ നേതാവിനും കഴിയില്ല. കേരളത്തിലെ എല്ലാ അഴിമതിയിലും എൽഡിഎഫിനും യുഡിഎഫിനും പങ്കുണ്ട്.

പ്രധാന കരാർ എൽഡിഎഫിനാണെങ്കിൽ ഉപകരാർ യുഡിഎഫിനാണ്. സംസ്ഥാനത്ത് കമ്മ്യൂണിസ്റ്റ്, കോൺഗ്രസ് ഒത്തുതീർപ്പ്, കൂട്ടുകെട്ട് രാഷ്‌ട്രീയമാണ് നടക്കുന്നത്. 1000 കോടി യാത്രക്കാരിൽ നിന്ന് പിടിച്ചെടുക്കണമെന്നാണ് സർക്കാർ പറയുന്നത്. അതിന്‍റെ ആദ്യത്തെ രക്തസാക്ഷിയാണ് തൃപ്പുണിത്തുറയിലേത്. എന്നാൽ ഇതിനെ എതിർക്കാൻ പ്രതിപക്ഷം മുന്നോട്ട് വന്നിട്ടില്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

റിയാസിനും വിമര്‍ശനം: പുതുപ്പാടി ഹൈവേക്ക് ഭരണാനുമതി നൽകിയെന്ന പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിനെയും സുരേന്ദ്രൻ രൂക്ഷമായി വിമർശിച്ചു. 'എവിടുത്തെ ഭരണാനുമതിയാടാ കൊടുക്കുന്നതെ'ന്ന് റിയാസിനോട് സുരേന്ദ്രൻ ചോദിച്ചു. പണം അനുവദിച്ചത് കേന്ദ്രസർക്കാർ ആണെന്നും സുരേന്ദ്രൻ പറഞ്ഞു.

റബറിന് 300 രൂപയാക്കിയാൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാമെന്നും കേരളത്തിൽ ഒരു എംപി പോലുമില്ലെന്ന തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്‌താവന ട്രയൽ റൺ മാത്രമാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ ഞെട്ടേണ്ടി വരുമെന്നും സുരേന്ദ്രൻ പറഞ്ഞു.

വൈകാതെ കേരളത്തിലും എൻഡിഎ അധികാരത്തിൽ വരുമെന്ന് നരേന്ദ്ര മോദി പറഞ്ഞത് ഈ സാഹചര്യങ്ങൾ മുൻനിർത്തിയാണ്. കേരളത്തിൽ എൻഡിഎയ്ക്ക് വരാനാകുമെന്നത് പകൽ കിനാവല്ല ഗോവിന്ദാ, സുധാകരായെന്നും കെ സുരേന്ദ്രൻ കുട്ടിച്ചേർത്തു. സെക്രട്ടേറിയറ്റ് മാർച്ചിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. പിണറായി സർക്കാരിന്‍റെ അഴിമതിക്കെതിരായ ബഹുജന പ്രക്ഷോഭത്തിന്‍റെ ആരംഭമായിരിക്കും ഇന്ന് നടക്കുന്ന സെക്രട്ടേറിയറ്റ് മാർച്ച്‌ എന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്‌ണദാസ് ഇന്നലെ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.