ETV Bharat / state

കേന്ദ്ര ബജറ്റ് കേരളത്തിന് അനുഗ്രഹമെന്ന് കെ. സുരേന്ദ്രന്‍ - നിർമലാ സീതാരാമൻ

എട്ട് കേന്ദ്രമന്ത്രിമാര്‍ കേരളത്തില്‍ നിന്നുണ്ടായിരുന്ന കാലത്തു പോലും ഇത്തരം സഹായമുണ്ടായിട്ടില്ലെന്നും കേന്ദ്രസര്‍ക്കാരിനെ പരസ്യമായി അഭിനന്ദിക്കാന്‍ പിണറായി വിജയനും തോമസ് ഐസക്കും തയാറാകണമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

K Surendran about central budget  കേന്ദ്ര ബജറ്റ് കേരളത്തിന് അനുഗ്രമെന്ന് കെ. സുരേന്ദ്രന്‍  തിരുവനന്തപുരം  നിർമലാ സീതാരാമൻ  മോദി സര്‍ക്കാരിനെ കുറിച്ച് തെറ്റിധാരണ
കേന്ദ്ര ബജറ്റ് കേരളത്തിന് അനുഗ്രമെന്ന് കെ. സുരേന്ദ്രന്‍
author img

By

Published : Feb 1, 2021, 5:12 PM IST

Updated : Feb 1, 2021, 6:50 PM IST

തിരുവനന്തപുരം: നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് കേരളത്തിന് അനുഗ്രഹമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേന്ദ്ര ബജറ്റ് രാജ്യത്തെ വികസന കുതിപ്പിന് ഗതിവേഗം നല്‍കുമെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു. ബജറ്റ് കേരളത്തിൻ്റെ വളര്‍ച്ചക്കും വികസനത്തിനും സഹായകമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കേന്ദ്ര ബജറ്റ് കേരളത്തിന് അനുഗ്രഹമെന്ന് കെ. സുരേന്ദ്രന്‍

എട്ട് കേന്ദ്രമന്ത്രിമാര്‍ കേരളത്തില്‍ നിന്നുണ്ടായിരുന്ന കാലത്തു പോലും ഇത്തരം സഹായമുണ്ടായിട്ടില്ല. തോമസ് ഐസക്കും കൂട്ടരും കണ്ണ് തുറന്ന് ഇത് കാണണം. മോദി സര്‍ക്കാരിനെ കുറിച്ച് തെറ്റിധാരണ പരത്തുന്നത് അവസാനിപ്പിക്കണം. കേന്ദ്രസര്‍ക്കാരിനെ പരസ്യമായി അഭിനന്ദിക്കാന്‍ പിണറായി വിജയനും തോമസ് ഐസക്കും തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.തോമസ് ഐസക് ആ മഞ്ഞ കണ്ണട മാറ്റിവച്ച് ജനങ്ങളോട് മാപ്പ് പറയാന്‍ തയാറാകണമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.

കൊവിഡ് പ്രതിരോധത്തില്‍ കേരളം പരാജയമാണ്. രാജ്യത്തെ രോഗികളില്‍ പകുതിയിലേറെയും കേരളത്തിലാണ്. സംസ്ഥാനവും കേന്ദ്രവും ചെലവഴിച്ച തുക എത്രയെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കണം. മുസ്ലിം ലീഗ് പറയുന്നതനുസരിച്ച് കോണ്‍ഗ്രസ് തുള്ളുകയാണ്. സിപിഎമ്മും കോണ്‍ഗ്രസും വര്‍ഗീയ പ്രീണനം നടത്തുന്നു. ശബരിമല വിഷയത്തില്‍ യുഡിഎഫ് നിലപാട് ആത്മാർഥതയില്ലാത്തതാണ്. അത് വിശ്വാസികളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണ്. ശബരി പാതക്ക് തുരങ്കം വച്ചത് ഉമ്മന്‍ ചാണ്ടിയാണ്. അതിന് വിശ്വാസികളോട് മാപ്പ് പറയണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Last Updated : Feb 1, 2021, 6:50 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.