ETV Bharat / state

കെ-റെയിലില്‍ തീവ്രവാദം: 'വിഷം തുളുമ്പുന്ന വാക്കുകള്‍ക്ക് മറുപടിയില്ല', സജി ചെറിയാനെതിരെ കെ സുധാകരൻ - കെ റെയില്‍ പ്രതിഷേധത്തില്‍ കെ സുധാകരന്‍റെ പ്രതികരണം

മുതലാളിക്ക് കമ്മീഷൻ എത്തിച്ചുകൊടുക്കാനായി ചക്രശ്വാസം വലിക്കുന്ന അടിമയാണ് സജി ചെറിയാനെന്ന് കെപിസിസി അധ്യക്ഷന്‍

k sudhakaran criticizes saji cheriyan on k rail statement  k sudhakaran reaction on k rail protest  k sudhakaran facebook post criticizing saji cheriyan  സജി ചെറിയാനെ വിമര്‍ശിച്ച് കെ സുധാകരന്‍റെ ഫേസ്ബുക്ക് പോസ്റ്റ്  കെ റെയില്‍ പ്രതിഷേധത്തില്‍ കെ സുധാകരന്‍റെ പ്രതികരണം  കെ റെയില്‍ പ്രതികരണങ്ങള്‍
കെ-റെയിലില്‍ തീവ്രവാദം: 'വിഷം തുളുമ്പുന്ന വാക്കുകള്‍ക്ക് മറുപടിയില്ല', സജി ചെറിയാനെതിരെ കെ സുധാകരൻ
author img

By

Published : Mar 22, 2022, 9:51 AM IST

Updated : Mar 22, 2022, 10:37 AM IST

തിരുവനന്തപുരം: കെ റെയിൽ പ്രതിഷേധത്തിൽ തീവ്രവാദ ഇടപെടൽ ആരോപിച്ച മന്ത്രി സജി ചെറിയാനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ. പ്രളയത്തിൽ തൻ്റെ കാർ ഒലിച്ചുപോയപ്പോൾ വാവിട്ടുകരഞ്ഞ സജി ചെറിയാൻ കിടപ്പാടം നഷ്ടപ്പെടുന്നവരുടെ പ്രതിഷേധങ്ങൾക്ക് തീവ്രവാദിപട്ടം ചാർത്തിക്കൊടുക്കുന്നത് ആഭാസമാണെന്ന് കെ സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

" തൻ്റെ കാർ നഷ്ടപ്പെട്ടപ്പോൾ ഇത്രമാത്രം ഹൃദയവേദന ഉണ്ടായ മനുഷ്യനാണ് ഒരു ജീവിതകാലം മുഴുവൻ അധ്വാനിച്ചുണ്ടാക്കിയ കിടപ്പാടം നഷ്ടപ്പെടുന്നവരുടെ വിഷമങ്ങൾക്കും പ്രതിഷേധങ്ങൾക്കും തീവ്രവാദി പട്ടം ചാർത്തി കൊടുക്കുന്നത്. എന്തൊരു ആഭാസമാണിത്!"- കെ സുധാകരൻ ചോദിക്കുന്നു. സജി ചെറിയാൻ്റെ വിഷം തുളുമ്പുന്ന വാക്കുകൾക്ക് മറുപടി പറയേണ്ടത് എങ്ങനെയെന്ന് ഞങ്ങൾക്കറിയില്ല. മുതലാളിക്ക് കമ്മിഷൻ എത്തിച്ചുകൊടുക്കാനായി ചക്രശ്വാസം വലിക്കുന്ന താങ്കളെപ്പോലെയുള്ള അടിമകൾക്ക് ഒരുനാളും നേരം വെളുക്കില്ല.

കിടപ്പാടം പിടിച്ചുപറിക്കാൻ നോക്കിയാൽ ഏതൊരാളും പ്രതിഷേധിക്കും. അവരെ തീവ്രവാദികളാക്കാൻ ശ്രമിച്ചാൽ പ്രതിഷേധം കനക്കും. അത് നേരിടാനുള്ള കരുത്തൊന്നും നിങ്ങളുടെ പാർട്ടിക്കും ഭരിക്കുന്ന സർക്കാരിനും ഇല്ല. കേരളത്തിലെ ജനങ്ങളുടെ ജീവനും
സ്വത്തും സംരക്ഷിക്കാൻ കോൺഗ്രസിന് അറിയാമെന്നും കെ സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ALSO READ: 'ഭൂമി നഷ്‌ടപ്പെടുന്നവരുടെ വിഷമം സ്വാഭാവികം'; കെ റെയിലിനെതിരായ ന്യായങ്ങള്‍ വിചിത്രമെന്ന് മുഖ്യമന്ത്രി

Last Updated : Mar 22, 2022, 10:37 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.