ETV Bharat / state

'പിണറായി സൈക്കോപാത്ത്' ; രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍

author img

By ETV Bharat Kerala Team

Published : Dec 24, 2023, 4:52 PM IST

K Sudhakaran's allegation on CM Pinarayi Vijayan : കണ്ണൂരിലെ ജനങ്ങള്‍ക്ക് മാത്രം അറിയാവുന്ന പിണറായിയുടെ സ്വഭാവം കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും മനസിലായത് നവകേരള സദസിലൂടെയെന്ന് കെ സുധാകരന്‍

K Sudhakaran s allegation on CM Pinarayi Viajyan  K Sudhakaran against CM Pinarayi Vijayan  K Sudhakaran psychopath remark on CM  psychopath remark on CM Pinarayi Vijayan  allegation on CM Pinarayi Viajyan  പിണറായി സൈക്കോപാത്ത്  വിമര്‍ശനവുമായി കെ സുധാകരന്‍  മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി കെ സുധാകരന്‍  പിണറായി സൈക്കോപാത്ത് എന്ന് സുധാകരന്‍  നവകേരള സദസ്  നവകേരള സദസിനിടയിലെ അക്രമം
k-sudhakaran-psychopath-remark-on-cm-pinarayi-vijayan
കെ സുധാകരന്‍ പ്രതികരിക്കുന്നു

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ സൈക്കോപാത്തെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ (K Sudhakaran's psychopath remark on CM Pinarayi Vijayan). പിണറായി വിജയന് കൊലയാളിയുടെ മനസാണെന്ന് നേരത്തേ താന്‍ പറഞ്ഞിരുന്നു. മറ്റുള്ളവരുടെ രക്തം കണ്ട് ഉന്മാദിക്കുന്നവനാണ് ഈ സൈക്കോപാത്ത്. കോണ്‍ഗ്രസ് നേതൃത്വത്തെയും പ്രതിപക്ഷത്തെയും ഒന്നടങ്കം ഇല്ലാതാക്കാനുള്ള നടപടിക്ക് നേതൃത്വം കൊടുക്കാന്‍ ഒരു സൈക്കോപാത്തിന് മാത്രമേ സാധിക്കൂ.

സൈക്കോപാത്തെന്ന പദം മതിയോ എന്നാണ് തന്‍റെ സംശയം. എന്നും പറയാന്‍ സാധിക്കുന്ന ഒരേയൊരു പദം ഇതാണ്. കണ്ണൂരിലെ ജനങ്ങള്‍ക്ക് മാത്രമറിയാവുന്ന പിണറായി വിജയന്‍റെ സ്വഭാവം കേരളത്തിലെ ജനങ്ങള്‍ക്കാകെ പരിചയപ്പെടുത്തിയത് നവകേരള സദസ് യാത്രയാണ്. 37 ദിവസം കേരളത്തിലുടനീളം സഞ്ചരിച്ച ഈ സൈക്കോപാത്തിന്‍റെ ക്രൂരകൃത്യങ്ങള്‍ ജനങ്ങള്‍ അറിഞ്ഞു (K Sudhakaran against CM Pinarayi Vijayan)

നവകേരള സദസ് കണ്ണൂരിലെത്തിയപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വ്യാപകമായി കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചു. അക്രമത്തെ ന്യായീകരിച്ച മുഖ്യമന്ത്രി ജീവന്‍ രക്ഷാപ്രവര്‍ത്തനമെന്ന് പറഞ്ഞപ്പോള്‍ അത് നാക്ക് പിഴയാണെന്നാണ് താന്‍ ആദ്യം കരുതിയിരുന്നത് (K Sudhakaran's allegation on CM Pinarayi Viajyan). എന്നാല്‍ പിന്നീട് അദ്ദേഹത്തിന്‍റെ വിശ്വാസ പ്രമാണത്തിന്‍റെ ഭാഗമായിരുന്നു അതെന്ന് തിരിച്ചറിഞ്ഞു. പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിലിനേയും കെപിസിസി ജനറല്‍ സെക്രട്ടറി എം കെ ജോബിനെയും ആക്രമിച്ചു. ഭിന്നശേഷിക്കാരനായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെയും ആക്രമണം നടത്തി.

ആക്രമണത്തിന് ശേഷം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് നേരെ വധശ്രമത്തിന് കേസെടുത്തു. അടി കൊണ്ടതിന് ശേഷം കേസെടുത്തത് സംസ്ഥാനത്ത് അന്യായം മാത്രം നടക്കുന്നുവെന്നതിന്‍റെ തെളിവാണ്. അന്യായത്തിന് മാത്രമേ ഈ നാട്ടില്‍ സ്ഥാനമുള്ളൂ. ന്യായമില്ലാത്ത നാടായി ഈ സംസ്ഥാനം മാറിയിരിക്കുന്നുവെന്നും കെ സുധാകരന്‍ ആരോപിച്ചു. കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജുഡീഷ്യല്‍ അന്വേഷണം വേണം : നവകേരള സദസിനിടെ ഉണ്ടായ അക്രമത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി. പൊലീസ് അക്രമത്തില്‍ പ്രതിഷേധിച്ച് ബ്ലോക്ക് തലത്തില്‍ ഫാസിസ്റ്റ് വിമോചന സദസ് നടത്തും. സിറ്റിങ് ജഡ്‌ജിയെവച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ പോകും. നടന്ന സംഭവങ്ങളുടെ തെറ്റും ശരിയും വിലയിരുത്തി ന്യായമായ നീതി ലഭിക്കണം.

ലീഗല്‍ സെല്‍ സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകില്ല. അതുകൊണ്ട് സ്വന്തം നിലയില്‍ മുന്നോട്ട് പോകും. കറുത്ത കൊടി കാണിച്ചാല്‍ ഇത്രയൊക്കെ ചെയ്യണമോയെന്ന് സംശയമാണ്. പ്രവര്‍ത്തകരെ മര്‍ദിച്ച ഗണ്‍മാനെതിരെ കോടതി ഇടപെട്ടതിന് ശേഷമാണ് കേസെടുത്തത്. ഇന്നലെ ഡിജിപി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ തനിക്കെതിരെ എന്തിനാണ് കേസെടുത്തതെന്നറിയില്ല.

പൊലീസുകാരെ മുഴുവന്‍ പിണറായി കൊണ്ടുപോയതുകൊണ്ട് ശബരിമല സീസണ്‍ ഇത്തവണ ആവശ്യത്തിന് പൊലീസില്ലാതെ അലങ്കോലമായി. ചരിത്രത്തിലാദ്യമാണ് ഈ സംഭവം. ഡിജിപി എന്ന കസേരയില്‍ ഇരിക്കാന്‍ കൊള്ളാത്ത ഡിജിപിയാണ് ഇവിടെയുള്ളത്.

കേരളത്തിന് രണ്ട് ഡിജിപിമാരാണുള്ളത്. പി ശശിയാണ് ആക്‌ടിങ് ഡിജിപി. സ്‌തുതി പാഠകര്‍ മാത്രമാണ് ഇപ്പോള്‍ മന്ത്രിസഭയിലുള്ളത്. ഇപ്പോഴത്തെ മന്ത്രിമാരുടെ പേര് പോലും മനസില്‍ നില്‍ക്കുന്നില്ല. വ്യക്തിത്വമുള്ള മന്ത്രിമാര്‍ ആരും പിണറായി വിജയന്‍റെ മന്ത്രിസഭയില്‍ ഉണ്ടാകില്ലെന്നും കെ സുധാകരന്‍ വിമര്‍ശിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.