തിരുവനന്തപുരം: മദ്യശാലകള്‍ തുറക്കുകയും ആരാധാനാലയങ്ങള്‍ അടച്ചിടുകയും ചെയ്യുന്നതിന്‍റെ യുക്തിയെന്തെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. ആരാധനാലയങ്ങള്‍, ലൈബ്രറികള്‍, സിനിമ തിയറ്ററുകള്‍ അടക്കമുള്ള പൊതു സംവിധാനങ്ങള്‍ ടി.പി.ആറിന്‍റെ അടിസ്ഥാനത്തില്‍ കൊവിഡ് പാലിച്ചു കൊണ്ട് തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി സര്‍ക്കാര്‍ ഉടന്‍ നല്‍കണം.
also read:കവിയും ഗാനരചിയിതാവുമായ എസ് രമേശൻ നായർ അന്തരിച്ചു
ജനങ്ങള്‍ സാമ്പത്തികമായും മാനസികമായും വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഈ സമയത്ത് മദ്യശാലകള്‍ മാത്രം തുറന്ന് കൊടുത്തത് അശാസ്ത്രീയമാണ്. പൊതു ഇടങ്ങള്‍ തുറക്കാനുള്ള സര്‍ക്കാരിന്‍റെ മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കണം.
അശാസ്ത്രീയ സമീപനങ്ങളിലൂടെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിഞ്ഞ് ദീര്‍ഘ വീക്ഷണത്തോടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.