ETV Bharat / state

K Sudhakaran On KPCC Reorganization 'പുനഃസംഘടന പൂര്‍ത്തിയാകാത്തതിന്‍റെ ഉത്തരവാദിത്തം കെപിസിസിക്കല്ല, പരസ്‌പരമുള്ള അവകാശവാദങ്ങളാണ് തടസം': കെ സുധാകരന്‍

KPCC Reorganization: കെപിസിസി പുനഃസംഘടനയെ കുറിച്ച് കെ സുധാകരന്‍. ജില്ലാതലത്തിലെ പ്രശ്‌നങ്ങള്‍ക്ക് ഉടനടി പരിഹാരം കാണണമെന്ന് സുധാകരന്‍. കേരളത്തില്‍ കോണ്‍ഗ്രസിന്‍റെ സ്ഥിതി എന്താണെന്ന് ചോദ്യം. തെരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാക്കണമെന്നും നിര്‍ദേശം.

K Sudhakaran on KPCC Reorganization  പുനഃസംഘടന  കെപിസിസി  കെ സുധാകരന്‍  കോണ്‍ഗ്രസ് പുനഃസംഘടന  കെ സുധാകരന്‍ വാര്‍ത്തകള്‍  kerala news updates  latest news in kerala
K Sudhakaran on KPCC Reorganization
author img

By ETV Bharat Kerala Team

Published : Oct 30, 2023, 3:31 PM IST

കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് പുനഃസംഘടന പൂര്‍ത്തിയാകാത്തതിന്‍റെ ഉത്തരവാദിത്തം കെപിസിസിക്കല്ലെന്ന് കെ സുധാകരന്‍. പരസ്‌പര അവകാശ വാദങ്ങളും മറ്റുമാണ് നേതൃത്വത്തെ കണ്ടെത്താന്‍ കഴിയാത്തതിന്‍റെ കാരണമെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനത്ത് സംഘടിപ്പിച്ച ജില്ല സ്‌പെഷല്‍ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു സുധാകരന്‍.

ഭാരവാഹിത്വം അഹങ്കാരമല്ല. അത് അധികാരത്തിന്‍റെയും അവകാശത്തിന്‍റെയും ചിഹ്നമാണ്. അത് മറന്നു പോയാല്‍ സ്ഥിതി ഗുരുതരമാണ്. കേരളത്തില്‍ കോണ്‍ഗ്രസിന്‍റെ സ്ഥിതി എന്താണെന്ന് കെ സുധാകരന്‍ ചോദിച്ചു. ഓരോ നേതാക്കന്മാർക്കും ഉത്തരവാദിത്തമുണ്ട്. ബ്ലോക്ക് ജില്ലാ നേതാക്കന്മാരുടെ ഉത്തരവാദിത്തമാണ് മണ്ഡലത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കുക എന്നത്. സമയബന്ധിതമായി അത്തരം പ്രവർത്തനങ്ങൾ ചെയ്‌തു തീർത്തില്ലെങ്കിൽ ഡിസിസി ഉൾപ്പെടെ നീണ്ടു പോകും.

പ്രാദേശിക നേതാക്കള്‍ സന്ദര്‍ഭത്തിന് ഉയരണം. അതിന് സാധിക്കാത്തതാണ് നമ്മുടെ പരാജയമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാതലത്തില്‍ വിവിധ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ സാധിക്കാത്തത് കൊണ്ടാണ് പുനഃസംഘടന എങ്ങുമെത്താതെ നില്‍ക്കുന്നതെന്നും കെ സുധാകരന്‍ പറഞ്ഞു. രണ്ട് മാസം മുമ്പ് തീരേണ്ടതാണ് പുനഃസംഘടന. ഇത് നീണ്ടു പോയതിന്‍റെ പൂര്‍ണ ഉത്തരവാദിത്തം ജില്ല നേതൃത്വത്തിനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പരസ്‌പരമായ അവകാശ വാദങ്ങള്‍ കൊണ്ടാണ് ഇത് നീണ്ടു പോകുന്നത്.

കഴിവുള്ള നിരവധി നേതാക്കള്‍ ജില്ല നേതൃത്വത്തിനിടയില്‍ ഉണ്ട്. എന്നാല്‍ അവരെ തെരഞ്ഞെടുക്കുന്നതിന് പകരം അവിടെയും തര്‍ക്കമാണെന്ന് പറയുമ്പോള്‍ അതിനുള്ള ഉത്തരവാദിത്തം ആര്‍ക്കാണെന്നത് ഓരോരുത്തരും ചിന്തിക്കേണ്ടതുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു. രാഷ്ട്രീയ റിസൾട്ട്‌ ഉണ്ടാക്കാൻ പാകത്തിൽ ജന വികാരം ഉണർത്താൻ കഴിയണം. പാർട്ടി പ്രവർത്തകർക്ക് പ്രതീക്ഷ നൽകാൻ കഴിയണം. പ്രാദേശിക തല നേതാക്കൾ സാഹചര്യത്തിന് അനുസരിച്ച് ഉയരാൻ കഴിയാത്തതാണ് നമ്മുടെ പരാജയ കാരണമെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി.

ജില്ലയിലെ ഏതെങ്കിലും ഒരു നേതാവിന്‍റെ മാത്രം ഉത്തരവാദിത്തമല്ല പ്രശ്‌നങ്ങള്‍ തീര്‍പ്പാക്കുകയെന്നത്. അത് എല്ലാവരും ഒന്നിച്ച് ചെയ്‌ത് തീര്‍പ്പാക്കേണ്ടതാണെന്നും കെ സുധാകരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രമാണുള്ളത്. വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കണം. ഓരോ വീടും കയറിയിറങ്ങി വോട്ട് പരിശോധിക്കണം. അതിന് സാധിക്കുന്നില്ലെങ്കിൽ വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളെല്ലാം കോൺഗ്രസിന് പരാജയം ആയിരിക്കും സമ്മാനിക്കുകയെന്നും സുധാകരൻ ഓർമിപ്പിച്ചു.

കോൺഗ്രസ് ഒരുതവണ ഏറ്റ പരാജയത്തിന്‍റെ ദുരന്തം നമ്മൾ അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. എന്‍റെ നാട്ടുകാരൻ കൂടിയായ പിണറായി വിജയൻ മുമ്പ് ഇങ്ങനെയായിരുന്നില്ലെന്നും ഇപ്പോൾ പണം എന്ന വിചാരം മാത്രമെ ഉള്ളു. സിപിഎമ്മും ബിജെപിയും ചേർന്ന് കേരളത്തിൽ കോൺഗ്രസിനെ പരാജയപ്പെടുത്താനാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.