ETV Bharat / state

മന്ത്രിസഭയിലേക്ക് സജി ചെറിയാന്‍റെ മടങ്ങിവരവ് തീരാക്കളങ്കം എന്ന് കെ സുധാകരന്‍ - കെ സുധാകരന്‍

സജി ചെറിയാന്‍റെ മന്ത്രിസഭയിലേക്കുള്ള തിരിച്ചുവരവില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായ ഭാഷയിലാണ് ഫേസ്‌ബുക്ക് പോസ്‌റ്റില്‍ കെ സുധാകരന്‍ വിമര്‍ശിക്കുന്നത്

K Sudhakaran lambasts Pinarayi Vijayan  ചെറിയാന്‍റെ മടങ്ങിവരവ്  ഫേസ്‌ബുക്ക് പോസ്‌റ്റില്‍ കെ സുധാകരന്‍  മന്ത്രിസഭയിലേക്ക് സജി ചെറിയാന്‍റെ മടങ്ങിവരവ്  K Sudhakaran on Saji Cheriyan reinduction cabinet  K Sudhakaran Facebook post  സജിചെറിയാന്‍ മടങ്ങിവരവില്‍ കെ സുധാകരന്‍
കെ സുധാകരന്‍
author img

By

Published : Jan 4, 2023, 7:54 PM IST

Updated : Jan 4, 2023, 8:35 PM IST

തിരുവനന്തപുരം: മന്ത്രിസഭയിലേക്ക് സജി ചെറിയാന്‍റെ മടങ്ങിവരവ് കേരള രാഷ്ട്രീയ ചരിത്രത്തിലെ തീരാക്കളങ്കം ആയിരിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. പിണറായി വിജയനെന്ന വ്യക്തിയുടെ താത്‌പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഭക്തജനക്കൂട്ടമായി സിപിഎം മാറി. സജി ചെറിയാന്‍ മന്ത്രിസഭയില്‍ നിന്ന് പുറത്തായത് ഭരണഘടനയെ നിന്ദ്യമായി അവഹേളിച്ചതിന്‍റെ പേരിലാണ്.

അത് മായാതെ നമ്മുടെ കണ്‍മുന്നില്‍ നില്‍ക്കുകയാണ്. അവഹേളനത്തിന് തെളിവില്ലെന്ന് പറഞ്ഞ വെളിവില്ലാത്ത പൊലീസും ഭരണകൂടവും ഈ നാടിന് അപമാനമാണ്. ഇന്ത്യ രാജ്യത്തിന്‍റെ അടിസ്ഥാനശിലയായ ഇന്ത്യന്‍ ഭരണഘടനയുടെ നേര്‍ക്ക് കൊഞ്ഞനംകുത്തിക്കൊണ്ട് സ്വാര്‍ത്ഥ താത്‌പര്യങ്ങളുടെ പേരിലാണ് സജി ചെറിയാനെ പിണറായി വിജയന്‍ തിരിച്ചെടുക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

അധികാരമില്ലാത്ത ഒരു നിമിഷം പോലും ജീവിക്കാന്‍ കഴിയാത്ത നിലയിലേക്ക് സിപിഎം നേതാക്കള്‍ അധഃപതിച്ചിരിക്കുന്നു. ധാര്‍മ്മികതയും മൂല്യവും ഘോരഘോരം കൊട്ടിഘോഷിക്കുന്നവരുടെ തനിനിറം പ്രബുദ്ധ മലയാളികള്‍ മനസിലാക്കണം. പിണറായി വിജയനെ ഭയന്ന് ഈ അനീതിക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലുമാകാതെ മൗനത്തിലാണ് സിപിഎമ്മിന്‍റെ ഉന്നത നേതാക്കള്‍.

മനുഷ്യന് ഈ നാട്ടില്‍ സ്വസ്ഥമായി ജീവിക്കാന്‍ അവസരമൊരുക്കുന്ന ഭരണഘടനയെ തള്ളിപ്പറയുന്ന ഒരാള്‍ക്ക് എങ്ങനെ നാട് ഭരിക്കാന്‍ കഴിയും. ഭരണഘടനയെ അപമാനിച്ച മന്ത്രിയെ പുറത്താക്കാനുള്ള സകല നിയമസാധുതകളും പ്രതിപക്ഷം പരിശോധിക്കും. ഈ കളങ്കിത സത്യപ്രതിജ്ഞയ്‌ക്കെതിരെ കേരളം ഒന്നടങ്കം ശബ്‌ദമുയര്‍ത്തണം.

നവമാധ്യമങ്ങളിലടക്കം കേരളത്തിലുടനീളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഈ അനീതിക്കെതിരെ സംസാരിക്കാനും പ്രതിഷേധമുയര്‍ത്താനും കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ ആഹ്വാനം ചെയ്യുന്നുവെന്നും അദ്ദേഹം ഫേസ്‌ബുക്കില്‍ കുറിച്ചു.

Last Updated : Jan 4, 2023, 8:35 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.