ETV Bharat / state

K Sudhakaran Fb post: 'സിപിഎമ്മിന്‍റെ 'അശ്ലീല' സെക്രട്ടറിയോടാണ്' ; എം വി ഗോവിന്ദനെതിരെ ആഞ്ഞടിച്ച് കെ സുധാകരൻ - monson mavungal

എം വി ഗോവിന്ദൻ നടത്തിയ വാർത്താസമ്മേളനത്തിനിടെ കെ സുധാകരനെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. മോൻസൺ മാവുങ്കൽ പെൺകുട്ടിയെ പീഡിപ്പിക്കുമ്പോൾ സുധാകരൻ സ്ഥലത്തുണ്ടായിരുന്നു എന്ന് അതിജീവിത മൊഴി നൽകിയിരുന്നു എന്നായിരുന്നു എം വി ഗോവിന്ദൻ പറഞ്ഞത്. ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് കെ സുധാകരൻ.

k sudhakaran facebook post against mv govindan  k sudhakaran  k sudhakaran facebook post  mv govindan  mv govindan allegations against k sudhakaran  shafi parambil  എം വി ഗോവിന്ദൻ  എം വി ഗോവിന്ദനെതിരെ കെ സുധാകരൻ  കെ സുധാകരൻ  കെ സുധാകരൻ ഫേസ്ബുക്ക് പോസ്റ്റ്  എം വി ഗോവിന്ദനെതിരെ കെ സുധാകരൻ ഫേസ്ബുക്ക് പോസ്റ്റ്  എം വി ഗോവിന്ദൻ കെ സുധാകരൻ  എം വി ഗോവിന്ദനെതിരെ ഷാഫി പറമ്പിൽ  ഷാഫി പറമ്പിൽ  മോൻസൺ മാവുങ്കൽ  monson mavungal
സുധാകരൻ
author img

By

Published : Jun 19, 2023, 1:18 PM IST

തിരുവനന്തപുരം : ഇരിക്കുന്ന സ്ഥാനത്തിന്‍റെ മാന്യതയെങ്കിലും കാണിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനോട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. 'സിപിഎമ്മിന്‍റെ 'അശ്ലീല' സെക്രട്ടറിയോടാണ്' എന്ന് തുടങ്ങുന്ന ഫേസ്‌ബുക്ക് കുറിപ്പിൽ എം വി ഗോവിന്ദനെതിരെ രൂക്ഷ വിമർശനമാണ് സുധാകരൻ ഉന്നയിച്ചത്. ഇരിക്കുന്ന സ്ഥാനത്തിന്‍റെ മാന്യതയെങ്കിലും കാണിക്കണമെന്ന് താങ്കളോട് പറയണമെന്നുണ്ടെന്നും എന്നാൽ ആ സ്ഥാനത്തിന്‍റെ നിലവാരം തന്നെയാണ് താങ്കൾ ഇപ്പോൾ കാണിക്കുന്നതെന്നും സുധാകരൻ ആഞ്ഞടിച്ചു.

തലച്ചോറിൽ അശ്ലീലം നിറച്ചൊരു തനി ദേശാഭിമാനി ലേഖകനായി ഇത്ര പെട്ടെന്ന് താങ്കൾ അധഃപതിക്കുമെന്ന് കരുതിയില്ല. പൊലീസും കേസും കാണിച്ചു വിരട്ടിയാൽ കേന്ദ്രത്തിലെ യജമാനന്‍റെ കാലിൽ വീഴുന്ന പിണറായി വിജയനെ താങ്കൾക്ക് പരിചയമുണ്ടാകും. എന്നാൽ ആ തുലാസ് കൊണ്ട് മറ്റുള്ളവരെ അളക്കാൻ വരരുതെന്നും കെ സുധാകരൻ പ്രതികരിച്ചു.

ആന്തൂരിലെ സാജനെ കൊന്ന ശേഷം, അയാളുടെ ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച ശ്യാമളയുടെ ഭർത്താവിനോട് മാന്യത കാണിക്കണമെന്ന് പറയുന്നത് ഒരൽപം കടന്ന കൈയാണെന്നും ഞരമ്പ് രോഗികളായ കമ്മ്യൂണിസ്റ്റ്‌ അടിമകൾ മാത്രമല്ല, 'മാന്യമായി' ജീവിക്കുന്ന ബാക്കിയുള്ള ജനങ്ങളും താങ്കളെ കേൾക്കുന്നുണ്ടെന്ന് ഓർക്കണം. അൽപമെങ്കിലും സംസ്‌കാരത്തോടെ രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കാൻ നിങ്ങൾക്കും സിപിഎമ്മിനും നാളിതുവരെ കഴിയാതെ പോകുന്നത് എന്തുകൊണ്ടാണെന്നും സുധാകരൻ ചോദിച്ചു.

എന്താണ് ഗോവിന്ദൻ, ഇതാണോ രാഷ്ട്രീയം. വിദൂഷക വേഷത്തിൽ കൺവീനർ സ്ഥാനത്തിരിക്കുന്ന ആളോട് മത്സരിക്കാനാണോ പാർട്ടി സെക്രട്ടറിയായി താങ്കളെ നിയമിച്ചിരിക്കുന്നതെന്നും മാധ്യമങ്ങളെ എല്ലാം വിരട്ടി ജനങ്ങളുടെ മുന്നിൽ കോമാളി പരിവേഷത്തിൽ നിൽക്കുമ്പോൾ ഇത്ര വേഗം അടുത്ത വിഡ്ഢിത്തവുമായി ഇറങ്ങണമായിരുന്നോയെന്നും സുധാകരൻ ഫേസ്‌ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

ഞായറാഴ്‌ച എം വി ഗോവിന്ദൻ നടത്തിയ വാർത്താസമ്മേളനത്തിൽ കെ സുധാകരനെതിരെ ഗുരുതര ആരോപണമായിരുന്നു ഉന്നയിച്ചത്. മോൻസൺ മാവുങ്കൽ പ്രതിയായ പോക്സോ കേസിലെ അതിജീവിത, മോൻസൺ മാവുങ്കൽ പീഡിപ്പിക്കുമ്പോൾ സുധാകരൻ സ്ഥലത്തുണ്ടായിരുന്നു എന്ന് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു എന്നായിരുന്നു എം വി ഗോവിന്ദന്‍റെ ആരോപണം. ഈ കേസിൽ സുധാകരനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് വിളിപ്പിക്കുമെന്നും ഗോവിന്ദൻ പറഞ്ഞിരുന്നു.

More read : MV Govindan | 'മോൻസൺ മാവുങ്കൽ പെൺകുട്ടിയെ പീഡിപ്പിക്കുമ്പോൾ കെ സുധാകരൻ അവിടെ ഉണ്ടായിരുന്നു' ; അതിജീവിതയുടെ മൊഴിയുണ്ടെന്ന് എംവി ഗോവിന്ദൻ

ക്രൈംബ്രാഞ്ച് പറഞ്ഞതും പത്രവാർത്തയിൽ അറിഞ്ഞതുമായ കാര്യമാണ് താൻ പറയുന്നതെന്നും ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർക്കുകയും ചെയ്‌തു. ഇത് വലിയ വിവാദങ്ങൾക്കാണ് വഴിവച്ചത്. എം വി ഗോവിന്ദന്‍റെ വാർത്താസമ്മേളനത്തിന് പിന്നാലെ ആരോപണം നിഷേധിച്ച് കെ സുധാകരനും രംഗത്തെത്തിയിരുന്നു. ഗോവിന്ദന്‍റെ ആരോപണം പുച്ഛിച്ചു തള്ളുന്നു എന്നായിരുന്നു സുധാകരന്‍റെ മറുപടി.

രൂക്ഷ വിമർശനവുമായി ഷാഫി പറമ്പില്‍ : സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ രൂക്ഷ വിമർശനവുമായി ഷാഫി പറമ്പില്‍ എംഎല്‍എയും രംഗത്തെത്തി. കള്ളവാര്‍ത്ത പ്രചരിപ്പിച്ച് കെപിസിസി പ്രസിഡന്‍റിന്‍റെ നെഞ്ചത്തേക്ക് കയറാന്‍ മെനക്കേടേണ്ടെന്നും അത് കെ റെയിലിൽ അപ്പം വിറ്റ പോലെയാകില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. പോക്സോ കേസിലെ ഇരയുടെ 164 സ്റ്റേറ്റ്‌മെന്‍റിനെ കുറിച്ച് വ്യാജ പ്രചാരണം നടത്തിയ ഗോവിന്ദനെതിരെ കേസെടുക്കണമെന്നും ഷാഫി ഫേസ് ബുക്കില്‍ കുറിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.