ETV Bharat / state

കേരള ബജറ്റ് : നികുതിക്കൊള്ളയ്‌ക്കെതിരെ തീപ്പാറും സമരമെന്ന് കെ സുധാകരന്‍ - KPCC President k sudhakaran

ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന സംസ്ഥാന ബജറ്റിനെതിരെ തീപ്പാറുന്ന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍

കെ സുധാകരന്‍  KPCC President  k sudhakaran  kerala budget 2023  k sudhakaran criticizes kerala budget  തിരുവനന്തപുരം  kerala latest news  കേരള ബജറ്റ്  തിരുവനന്തപുരം  KPCC President k sudhakaran  kerala latest news
കെ സുധാകരന്‍
author img

By

Published : Feb 3, 2023, 8:56 PM IST

തിരുവനന്തപുരം : ജനങ്ങളുടെ ജീവിതച്ചെലവ് കുത്തനെ കൂട്ടുന്ന സംസ്ഥാന ബജറ്റിനെതിരെ തീപ്പാറുന്ന പ്രക്ഷോഭമാണ് കേരളം കാണാന്‍ പോകുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. സഹസ്ര കോടികള്‍ നികുതിയിനത്തില്‍ പിരിച്ചെടുക്കാതെയാണ് സര്‍ക്കാര്‍ 4000 കോടി രൂപയുടെ അധിക നികുതി ഇപ്പോള്‍ ഒറ്റയടിക്ക് ചുമത്തിയത്. പ്രാണവായുവിന് മാത്രമാണ് ഇപ്പോള്‍ നികുതിഭാരം ഇല്ലാത്തത്.

നികുതിക്കൊള്ളക്കെതിരേ ജനങ്ങളെ അണിനിരത്തി കോണ്‍ഗ്രസ് ശക്തമായ പ്രതിരോധം തീര്‍ക്കും. നികുതി ബഹിഷ്‌കരിക്കേണ്ട നിലയിലേക്ക് ജനങ്ങളെ സര്‍ക്കാര്‍ തള്ളിവിടുകയാണ്. മുൻപും സര്‍ക്കാരുകള്‍ നികുതി കൂട്ടിയിട്ടുണ്ടെങ്കിലും അതോടൊപ്പം ജനങ്ങള്‍ക്ക് ആശ്വാസം കിട്ടുന്ന നടപടികളും നാടിന് പ്രയോജനം ചെയ്യുന്ന പദ്ധതികളും പ്രഖ്യാപിക്കുമായിരുന്നു.

എന്നാല്‍ ഇത്തവണ അതൊന്നും ഉണ്ടായില്ല. പാവപ്പെട്ടവരുടെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പോലും കൂട്ടിയില്ല. എല്ലാവര്‍ഷവും പെന്‍ഷന്‍ തുക കൂട്ടുമെന്ന് വാഗ്‌ദാനം ചെയ്‌ത് അധികാരത്തിലേറിയ സര്‍ക്കാരാണിത്. പുതിയ വന്‍കിട പദ്ധതികളില്ല. യുഡിഎഫിന്‍റെ കാലത്ത് തുടങ്ങിവച്ച വന്‍കിട പദ്ധതികള്‍ മുടന്തുകയാണ്.

അധിക സെസ് ചുമത്തിയതോടെ ഇന്ധനവില അസഹനീയമായ നിലയിലെത്തി. വൈദ്യുതി തീരുവ, കെട്ടിട നികുതി, വാഹന നികുതി, മദ്യ നികുതി തുടങ്ങിയവ എല്ലാ ജനവിഭാഗങ്ങളെയും ബാധിക്കും. എന്നാല്‍ സര്‍ക്കാരിന്‍റെ ധൂര്‍ത്തിനും പാഴ്‌ച്ചെലവുകള്‍ക്കും യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല.

ഈ രീതിയില്‍ ജനങ്ങളുടെ മേല്‍ ഭാരം അടിച്ചേൽപ്പിച്ച ലോകത്തിന്‍റെ പല ഭാഗങ്ങളിലുമുള്ള ഏകാധിപതികളും ഭരണകൂടങ്ങളും ജനരോഷത്തിന് മുന്നില്‍ മുട്ടുമടക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി തിരിച്ചറിയണമെന്നും സുധാകരന്‍ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.