തിരുവനന്തപുരം : വിരമിച്ച സുപ്രീം കോടതി ജഡ്‌ജിയുടെ നേതൃത്വത്തിലുള്ള വിദഗ്‌ധ സമിതിയുടെ അന്വേഷണം നേരിടുന്ന രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയെന്ന നാണം കെട്ട നിലയിലാണ് നരേന്ദ്രമോദിയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍ എം.പി. തലയില്‍ മുണ്ടിട്ടുമാത്രമേ പ്രധാനമന്ത്രിക്ക് ഇനി ജനത്തെ അഭിമുഖീകരിക്കാന്‍ കഴിയൂ.
രാജ്യ സുരക്ഷ അടിയറവ് വയ്ക്കുന്നതും ഇന്ത്യന്‍ ഭരണ ഘടന പൗരന്‍മാര്‍ക്ക് ഉറപ്പുനല്‍കുന്ന സ്വകാര്യത പിച്ചിച്ചീന്തുന്നതുമായ ഫോണ്‍ ചോര്‍ത്തലിന് നേതൃത്വം നല്‍കിയ ആഭ്യന്തരമന്ത്രി അമിത്ഷായെ പുറത്താക്കാനുള്ള ആര്‍ജവമെങ്കിലും പ്രധാനമന്ത്രി കാണിക്കണം. ഇന്ത്യയുടെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത അതീവ ഗുരുതര വിഷയമാണിത്.
Also Read: കുറ്റ്യാടി കൂട്ട ബലാത്സംഗം : പെണ്‍കുട്ടി കൂടുതല്‍ ഇടങ്ങളില്‍ പീഡിപ്പിക്കപ്പെട്ടതായി പൊലീസ്
വിദഗ്‌ധ സമിതിയുടെ അന്വേഷണം ശരിയായ ദിശയിലാണെങ്കില്‍ മോദിയുടെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞു. ഫോണ്‍ ചോര്‍ത്തലിനെ കുറിച്ച് ഒരു വിശദീകരണത്തിനും പ്രധാനമന്ത്രി തയ്യാറായിട്ടില്ല. പാര്‍ലമെന്‍റ് ആഴ്ചകളോളം സ്തംഭിച്ചിട്ടും സര്‍ക്കാരിന് ഒന്നും പറയാനുണ്ടായിരുന്നില്ല. സുപ്രീംകോടതി നിയോഗിച്ച വിദഗ്‌ധ സമിതിയുടെ അന്വേഷണത്തിലൂടെ പെഗാസസ് ഉപയോഗിച്ചതിനുപിന്നിലെ കറുത്ത ശക്തികള്‍ പുറത്തുവരുമെന്നും കെ സുധാകരന്‍ പറഞ്ഞു.