ETV Bharat / state

സിപിഎമ്മിന് ഭയമുള്ളതുകൊണ്ടാണ് തന്നെ വർഗീയവാദിയാക്കുന്നത്: കെ.സുധാകരൻ

ബിജെപിയുടെ വോട്ട് വാങ്ങിയാണ് മുഖ്യമന്ത്രി അധികാരത്തിലെത്തിയതെന്നും മുഖ്യമന്ത്രിയാണ് വർഗീയവാദിയെന്നും അദ്ദേഹം ആരോപിച്ചു.

author img

By

Published : Jun 16, 2021, 1:37 PM IST

Updated : Jun 16, 2021, 1:56 PM IST

K SUDHAKARAN  കെ സുധാകരൻ  കെപിസിസി പ്രസിഡൻ്റ്  KPCC PRESIDENT  ബിജെപി  BJP  CPM  സിപിഎം  പിണറായി വിജയൻ  PINARAYI VIJAYAN  കോൺഗ്രസ്  congress  K SUDHAKARAN AGAINST PINARAYI VIJAYAN  K SUDHAKARAN AGAINST cpm  സിപിഎമ്മിനെതിരെ ക സുധാകരൻ  മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ  മുഖ്യമന്ത്രി  chief minister
സിപിഎമ്മിനെതിരെ ക സുധാകരൻ

തിരുവനന്തപുരം: ഭയമുള്ളതു കൊണ്ടാണ് സിപിഎം തന്നെ വർഗീയവാദിയാക്കുന്നതെന്ന് കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ. ബിജെപിയുടെയും ആർഎസ്എസിന്‍റെയും വോട്ട് വാങ്ങിയാണ് മുഖ്യമന്ത്രി അധികാരത്തിലെത്തിയത്. മുഖ്യമന്ത്രിയുടെ സഹോദരനും കുടുംബവും അടക്കം തലശേരി കലാപത്തിൽ പങ്കെടുത്തവരാണ്. അവരാണ് വർഗീയവാദികളെന്നും അദ്ദേഹം ആരോപിച്ചു.

സിപിഎമ്മിന് ഭയമുള്ളതുകൊണ്ടാണ് തന്നെ വർഗീയവാദിയാക്കുന്നത്: കെ.സുധാകരൻ

READ MORE: വിടവാങ്ങല്‍ പ്രസംഗത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മുല്ലപ്പള്ളി

കോൺഗ്രസിനേയും തന്നെയും വർഗീയവാദികൾ ആക്കാൻ ശ്രമിക്കേണ്ടെന്നും അതിന് സിപിഎം വളർന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷത്തിന് വോട്ട് നേടാൻ സിപിഎം എന്തും പറയുന്ന അവസ്ഥയിലാണ്. ഇത്തരക്കാരാണ് കോൺഗ്രസിനെ കുറ്റപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാവരും ഒരുമിച്ച് നിന്നാൽ കോൺഗ്രസ് വളരെ പെട്ടെന്ന് തന്നെ തിരിച്ചു വരും. പാർലമെന്‍റ് തെരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള പ്രവർത്തനമാണ് വേണ്ടത്. പാർട്ടിയെ സംഘടിപ്പിച്ച് ഇതിനായി ഒരുമിച്ച് പ്രവർത്തിക്കണമെന്നും സുധാകരൻ പറഞ്ഞു. കെപിസിസി പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Last Updated : Jun 16, 2021, 1:56 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.