ETV Bharat / state

'ഞെക്കിക്കൊല്ലുന്നതിന് മുന്‍പ് നക്കിക്കൊല്ലുന്നു'; ബിജെപി നേതാക്കളുടെ ഈസ്റ്റർ ഭവന സന്ദർശനത്തിനെതിരെ കെ സുധാകരൻ - ബിജെപി നേതാക്കളുടെ ഈസ്റ്റർ ഭവന സന്ദർശം

വരുന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ക്രിസ്‌ത്യന്‍ വോട്ടുകള്‍ സമാഹരിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് ക്രൈസ്‌തവ വീടുകളില്‍ ബിജെപി നേതാക്കളുടെ സന്ദര്‍ശനം

K Sudhakaran against kerala BJP Easter home visit  K Sudhakaran against kerala BJP  kerala BJP Easter home visit  ഭവന സന്ദർശനത്തിനെതിരെ കെ സുധാകരൻ  കെ സുധാകരൻ  ബിജെപി നേതാക്കളുടെ ഈസ്റ്റർ ഭവന സന്ദർശനം  കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ  ക്രൈസ്‌തവ വീടുകളില്‍ ബിജെപി നേതാക്കളുടെ സന്ദര്‍ശനം  ബിജെപി നേതാക്കളുടെ സന്ദര്‍ശനം  കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ
കെ സുധാകരൻ
author img

By

Published : Apr 8, 2023, 7:16 PM IST

തിരുവനന്തപുരം: ബിജെപി നേതാക്കളുടെ ഈസ്റ്റർ ദിനത്തിലെ ഭവന സന്ദർശനത്തെ വിമർശിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ രംഗത്ത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ദിനംപ്രതി ക്രിസ്ത്യാനികള്‍ക്കെതിരെ അക്രമം നടക്കുമ്പോള്‍ അതുമൂടിവച്ചാണ് ഈസ്റ്റര്‍ ദിനത്തില്‍ ബിജെപിക്കാര്‍ ക്രിസ്ത്യന്‍ വീടുകള്‍ സന്ദര്‍ശിക്കുന്നത്. ഞെക്കിക്കൊല്ലുന്നതിന് മുന്നോടിയായി നക്കിക്കൊല്ലാന്‍ ഇറങ്ങിയതുപോലെയാണ് ഇതെന്നും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ കുറ്റപ്പെടുത്തി.

ക്രൈസ്‌തവര്‍ക്കുനേരേ നടക്കുന്ന അക്രമങ്ങള്‍ നിര്‍ത്താന്‍ സുപ്രീംകോടതി ഇടപെടണം എന്നാവശ്യപ്പെട്ട് ബെംഗളൂരു ആര്‍ച്ച് ബിഷപ്പ് റവ. ഡോ. പീറ്റര്‍ മച്ചാഡോ നല്‍കിയ ഹര്‍ജിയില്‍ എട്ട് സംസ്ഥാനങ്ങളോട് കോടതി വിശദീകരണം തേടിയിരിക്കുകയാണ്. യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്‍റെ കണക്കനുസരിച്ച് 2022ല്‍ ക്രൈസ്‌തവര്‍ക്കെതിരെ 21 സംസ്ഥാനങ്ങളില്‍ 597 അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരേ 1,198 ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്.

'395 പള്ളികള്‍ തകര്‍ത്തു, 500 പേര്‍ കൊല്ലപ്പെട്ടു': ഓസ്‌ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയിനിനെയും അദ്ദേഹത്തിന്‍റെ രണ്ട് പിഞ്ചുമക്കളെയും തീയിട്ട് ചുട്ടുകൊന്നതും അധസ്ഥിതരുടെ ഇടയില്‍ അരനൂറ്റാണ്ടിലധികം പ്രവര്‍ത്തിച്ച ഫാദര്‍ സ്റ്റാന്‍ സ്വാമിയെ 84-ാം വയസില്‍ യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി ജയിലിലടച്ച് കൊല്ലുകയും ചെയ്‌തു. 500 പേര്‍ കൊല്ലപ്പെടുകയും 395 പള്ളികള്‍ തകര്‍ക്കുകയും ചെയ്‌ത ഒഡിഷയിലെ കാണ്ടമാല്‍ വര്‍ഗീയ ലഹളയും മറന്നിട്ടാണോ ഭവനസന്ദര്‍ശനത്തിന് എത്തുന്നതെന്ന് ബിജെപിക്കാര്‍ വ്യക്തമാക്കണമെന്നും സുധാകരൻ പറഞ്ഞു.

മദര്‍ തെരേസക്ക് നല്‍കിയ നൊബേല്‍ സമ്മാനവും ഭാരത രത്‌നവും തിരിച്ചെടുക്കണമെന്ന ആര്‍എസ്എസ് മുഖ്യന്‍ മോഹന്‍ ഭാഗവതിന്‍റെ ജല്‍പനങ്ങള്‍ ഏറ്റുപറയുന്ന, സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ നിലപാടില്‍ മാറ്റമുണ്ടോ?. മദര്‍ തെരേസ അഗതികളെ ശുശ്രൂഷിക്കുകയായിരുന്നില്ലെന്നും അവരെ മതപരിവര്‍ത്തനം ചെയ്യുകയായിരുന്നുവെന്നുമുള്ള സംഘപരിവാര്‍ നിലപാടിനോട് കേരള നേതാക്കള്‍ എന്തുപറയുന്നു?.

'ക്രൈസ്‌തവരുടെ 500 പള്ളികള്‍ ആക്രമിച്ചു': 240 അഗതിമന്ദിരങ്ങളില്‍ പതിനായിരക്കണക്കിന് ആരോരുമില്ലാത്തവരെ ആകെ മൂന്ന് സാരികള്‍ മാത്രം സമ്പാദ്യമുള്ള കന്യാസ്ത്രീകള്‍ ശുശ്രൂഷിക്കുമ്പോള്‍ അതിന് വിലങ്ങുതടി തീര്‍ത്തത് ന്യായീകരിക്കാവുന്നതാണോ എന്നും സുധാകരൻ ചോദിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ 79 ക്രൈസ്‌തവസംഘടനകളുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധയോഗത്തില്‍ ക്രൈസ്‌തവരുടെ 500 പള്ളികള്‍ ആക്രമിക്കപ്പെട്ടു.

യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്‍റെ കണക്കനുസരിച്ച് 2022ല്‍ ക്രൈസ്‌തവര്‍ക്കെതിരെ 21 സംസ്ഥാനങ്ങളില്‍ 597 അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌ത് പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരേ 1,198 ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത്തരം കാര്യങ്ങളില്‍ വ്യക്തതയില്ലാതെ ബിജെപി നടത്തുന്ന ഭവനസന്ദര്‍ശനം വെറുമൊരു പ്രഹസനമായി മാറുമെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

മോദി വികസനത്തെക്കുറിച്ച് അവകാശവാദവുമായി സുരേന്ദ്രന്‍: ‘ഹാപ്പി ഈസ്റ്റര്‍ ഘര്‍ഘര്‍ ചലോ’ എന്നിങ്ങനെ നിരവധി പ്രചാരണ പരിപാടികളാണ് കേരള ബിജെപി സംഘടിപ്പിക്കുന്നത്. ഏപ്രില്‍ ഒന്‍പത് ഈസ്റ്റര്‍ ദിനത്തില്‍ പ്രവര്‍ത്തകര്‍ ഭവന സന്ദര്‍ശനം നടത്തും. മോദിയുടെ വികസനത്തെക്കുറിച്ച് കേരള ജനതയ്‌ക്ക് നന്നായി അറിയാമെന്നും സാധാരണ ജനം മോദിയുടെ വികസനത്തെ അംഗീകരിക്കുന്നുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അവകാശപ്പെട്ടു. യുവാക്കള്‍ക്ക് മാതൃകയാണ് മോദിയെന്നും കൂടുതല്‍ നേതാക്കള്‍ അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നും അത് കേരളത്തില്‍ മാറ്റമുണ്ടാക്കുമെന്നും അദ്ദേഹം അവകാശവാദം ഉയര്‍ത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.