ETV Bharat / state

സമര അതിക്രമത്തെ ന്യായീകരിച്ച് കെ സുധാകരൻ, "ജോജു ഗുണ്ടയെ പോലെ പെരുമാറി"

author img

By

Published : Nov 1, 2021, 2:19 PM IST

Updated : Nov 1, 2021, 7:09 PM IST

പ്രശ്‌നം ഉണ്ടാക്കിയതുകൊണ്ടാണ് വാഹനം തകര്‍ത്തതെന്നും മറ്റാരുടെയും വാഹനം തകര്‍ത്തില്ലല്ലോ എന്നും സുധാകരന്‍

ജോജു ജോര്‍ജ്ജ്‌  കെ സുധാകരന്‍  തിരുവനന്തപുരം  നടന്‍ ജോജു  കോണ്‍ഗ്രസ് പ്രസിഡന്‍റ്‌  youth congress protest  k sudhakaran joju george  joju george youth congress  joju george protest
ഗുണ്ടയെ പോലെ പെരുമാറി; ജോജുവിനെതിരെ നടപടി എടുത്തില്ലെങ്കില്‍ ശക്തമായ സമരം കേരളം കാണും: കെ സുധാകരന്‍

തിരുവനന്തപുരം: നടന്‍ ജോജുവിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രസിഡന്‍റ്‌ കെ. സുധാകരന്‍ രംഗത്ത്. ഗുണ്ടയെ പോലെയാണ് ജോജു പെരുമാറിയത്. പ്രശ്‌നം ഉണ്ടാക്കിയതുകൊണ്ടാണ് വാഹനം തകര്‍ത്തതെന്നും മറ്റാരുടെയും വാഹനം തകര്‍ത്തില്ലല്ലോ എന്നും സംഭവത്തെ ന്യായീകരിച്ച് സുധാകരന്‍ ചോദിച്ചു.

ALSO READ: കൂടുതല്‍ ദൃശ്യം: വഴിതടയലിനെതിരെ ജോജു; വാഹനത്തിന്‍റെ ഗ്ലാസ് പൊളിച്ച് അക്രമികള്‍

വനിത നേതാക്കള്‍ ജോജുവിനെതിരെ പരാതി നല്‍കും. നടപടി എടുത്തില്ലെങ്കില്‍ അതി ശക്തമായ സമരം കേരളം കാണും. ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാത്രം വികാരമല്ല, ഒരു നാടിന്‍റെ വികാരമാണ്. ആ വികാരം പ്രകടിപ്പിക്കാന്‍ ജനാധിപത്യ സമൂഹത്തില്‍ അവകാശമില്ലെങ്കില്‍ പിന്നെ എന്തിനാണ് അവകാശം.

കടുത്ത അനീതി കാണിക്കുന്ന സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാന്‍ ഒരു മണിക്കൂര്‍ റോഡ് ബ്ലോക്ക്‌ ചെയ്യുന്നത് സ്വാഭാവികമാണ്. അതേസമയം ജോജു വിളിച്ച് പറയുന്ന അസഭ്യം മാധ്യമങ്ങളില്‍ കാണാം. മുണ്ട് മാടി കെട്ടി ഒരു തറ ഗുണ്ടയെ പോലെ പെരുമാറിയെന്നും സുധാകരന്‍ പറഞ്ഞു.

Last Updated : Nov 1, 2021, 7:09 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.