തിരുവനന്തപുരം: സിൽവർ ലൈൻ പ്രതിഷേധത്തില്‍ പങ്കെടുത്തയാളെ ബൂട്ടിട്ട് ചവിട്ടി വീഴ്ത്തുകയും മുഖത്തടിക്കുകയും ചെയ്‌ത പൊലീസുകാരനെതിരെ നടപടി. ഇയാളെ അന്വേഷണ വിധേയമായി തിരുവനന്തപുരം എ.ആർ ക്യാമ്പിലേക്ക് മാറ്റി. മംഗലപുരം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ഷബീറിനെതിരെയാണ് നടപടി.
ALSO READ | K RAIL: കഴക്കൂട്ടത്ത് കല്ലിടൽ പുനരാരംഭിച്ചു, സംഘർഷം; ഒടുവിൽ കല്ലിടൽ ഉപേക്ഷിച്ച് മടങ്ങി
ഇയാൾക്കെതിരെ വകുപ്പുതല നടപടി തുടരും. കഴക്കൂട്ടത്ത് കെ റെയിൽ കല്ലിടൽ തടഞ്ഞ കോൺഗ്രസ് പ്രവർത്തകൻ ജോയിയെയാണ് ഷബീർ മുഖത്തടിക്കുകയും ചവിട്ടിവീഴ്ത്തുകയും ചെയ്‌തത്. മാധ്യമ കാമറകൾക്ക് മുൻപില്‍ നടത്തിയ അതിക്രമം ചർച്ചയായിട്ടും ഇയാൾക്കെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധമുയർന്നിരുന്നു.