ETV Bharat / state

31 വര്‍ഷത്തിന് ശേഷം പട്ടികജാതി- പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്ന് ദേവസ്വം മന്ത്രി - ദേവസ്വം മന്ത്രി

1970ല്‍ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ്-സി.പി.ഐ കൂട്ടുകക്ഷി മന്ത്രിസഭയിലെ വെള്ള ഈച്ചരനാണ് പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ആദ്യ ദേവസ്വം മന്ത്രി.

K Radhakrishnan  devaswom board minister  പിണറായി വിജയൻ മന്ത്രിസഭ  pinarayi vijayan cabinet  pinarayi vijayan  എൽഡിഎഫ് മന്ത്രിമാർ  LDF ministers  ദേവസ്വം മന്ത്രി  കെ.രാധാകൃഷ്ണന്‍
31 വര്‍ഷങ്ങള്‍ക്കു ശേഷം പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്ന് ദേവസ്വം മന്ത്രി
author img

By

Published : May 19, 2021, 7:21 PM IST

തിരുവനന്തപുരം: പിട്ടിക ജാതി-പട്ടിക വർഗ വിഭാഗത്തിൽ നിന്നും കേരള നിയമസഭയിൽ ദേവസ്വം ബോര്‍ഡ് മന്ത്രിയാകുന്ന നാലാമത്തെ വ്യക്തിയാണ് കെ.രാധാകൃഷ്ണന്‍. 1970ല്‍ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ്-സി.പി.ഐ കൂട്ടുകക്ഷി മന്ത്രിസഭയിലെ വെള്ള ഈച്ചരനാണ് പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ആദ്യ ദേവസ്വം മന്ത്രി. ഹരിജനക്ഷേമം, സാമൂഹിക ക്ഷേമം എന്നീ വകുപ്പുകളും അന്ന് അദ്ദേഹത്തിന് ലഭിച്ചു. 1977ല്‍ ഭരണ തുടര്‍ച്ച നേടിയ ഈ സര്‍ക്കാരില്‍ കെ.കരുണാകരൻ മന്ത്രിസഭയില്‍ കെ.കെ.ബാലകൃഷ്ണന്‍ ദേവസ്വം മന്ത്രിയായി. ജലസേചനം, ഹരിജനക്ഷേമം എന്നീവകുപ്പുകള്‍ക്കു പുറമേയാണ് ദേവസ്വം വകുപ്പുകൂടി കെ.കെ.ബാലകൃഷ്ണനു ലഭിച്ചത്.

Also Read:ആടുകളെ വിറ്റ് തുണയായ കനിവിന് അംഗീകാരം ; സുബൈദയ്ക്ക് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മുഖ്യമന്ത്രിയുടെ ക്ഷണം

രാജന്‍ കേസിലെ പ്രതികൂല വിധിയെതുടര്‍ന്ന് ഒരു മാസം മാത്രം പ്രായമായ കെ.കരുണാകരന്‍ മന്ത്രിസഭയ്ക്ക് രാജി വയ്‌ക്കേണ്ടി വന്നു. തുടര്‍ന്ന് അധികാരമേറ്റ എ.കെ.ആന്‍റണി മന്ത്രിസഭയിലും കെ.കെ.ബാലകൃഷ്ണന്‍ തന്നെ ദേവസ്വം മന്ത്രിയായി തുടര്‍ന്നു. എ.കെ.ആന്‍റണിയുടെ രാജിയെ തുടര്‍ന്ന് അധികാരമേറ്റ കോണ്‍ഗ്രസ്- സി.പി.ഐ മന്ത്രിസഭയില്‍ കോണ്‍ഗ്രസിലെ പട്ടികജാതി നേതാവ് ദാമോദരന്‍ കാളാശേരി ദേവസ്വം മന്ത്രിയായി.

31 വര്‍ഷത്തിനു ശേഷമാണ് കെ.രാധാകൃഷ്ണനിലൂടെ വീണ്ടും ഒരു പിട്ടിക ജാതി-പട്ടിക വർഗ വിഭാഗക്കാരൻ ദേവസ്വം മന്ത്രിയാകുന്നത്. ചേലക്കര സംവരണ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട രാധാകൃഷ്ണന്‍ ഇത് രണ്ടാം തവണയാണ് മന്ത്രിയാകുന്നത്. 1996ലെ ഇ.കെ.നായനാര്‍ മന്ത്രിസഭയില്‍ രാധാകൃഷ്ണന്‍ പട്ടികജാതി-പട്ടിക വര്‍ഗ മന്ത്രിയായിരുന്നു. 2006ല്‍ ഇതേ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് രാധാകൃഷ്ണന്‍ നിയമസഭാ സ്പീക്കറായി. ദേവസ്വത്തിനു പുറമേ, പട്ടികജാതി-പട്ടിക വര്‍ഗ ക്ഷേമം, പാര്‍ലമെന്‍ററി കാര്യം എന്നീ വകുപ്പുകളും രാധാകൃഷ്ണനു നല്‍കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.