തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഇന്‍റർനെറ്റ് ഉറപ്പാക്കുന്നതിനുള്ള കെ ഫോൺ പദ്ധതി ജൂലൈയില്‍ പൂർത്തിയാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. പദ്ധതിയുടെ ഒന്നാം ഘട്ടം അടുത്ത മാസം ആരംഭിക്കും. പദ്ധതിയിൽ ബി.പി.എൽ കുടുംബങ്ങൾക്ക് ഇന്‍റർനെറ്റ് സൗകര്യം സൗജന്യമായി നൽകും. അഭ്യസ്ത വിദ്യസ്ഥരായ യുവതി-യുവാക്കൾക്ക് ഡിജിറ്റൽ ഫ്ലാറ്റ്‌ഫോമിൽ രജിസ്‌റ്റർ ചെയ്യുന്നതിനായി നൈപുണ്യ പരിശീലനം നൽകും. 10 എംബിപിഎസ് മുതൽ 1 ജിബിപിഎസ് വരെയുള്ള സ്‌പീഡിൽ ഇന്‍റർനെറ്റ് ലഭ്യമാക്കും. ഇന്‍റർനെറ്റ് ഹൈവേ ആരുടെയും കുത്തകയായിരിക്കില്ലെന്ന് മന്ത്രി ഉറപ്പ് നൽകി. എല്ലാ സേവന ദാതാക്കൾക്കും കെ ഫോൺ ഇന്‍റർനെറ്റ് ഉപയോഗിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
കെ ഫോൺ ജൂലൈയില്‍; ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്‍റർനെറ്റ്
കെ ഫോൺ പദ്ധതിയുടെ ഒന്നാം ഘട്ടം അടുത്ത മാസം ആരംഭിക്കും.