തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കെ-ഫോണിന്റെ ആദ്യഘട്ട ഉദ്ഘാടനം ഇന്ന്. വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്.
തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലെ 1000 സർക്കാർ ഓഫീസുകളെ പരസ്പരം ബന്ധിപ്പിക്കുന്നത് പൂർത്തിയായി. ഇതിന്റെ ഉദ്ഘാടനമാണ് ഇന്ന് നടക്കുക. സംസ്ഥാനത്തെ മുപ്പതിനായിരത്തോളം സർക്കാർ ഓഫീസുകളെ പരസ്പരം ബന്ധിപ്പിക്കുകയും 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ നിരക്കിൽ ഇന്റർനെറ്റ് ലഭ്യമാക്കുകയുമാണ് കെ-ഫോൺ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.