ETV Bharat / state

താഴെ തട്ടില്‍ പൂര്‍ണമായും പുനഃസംഘടനയുണ്ടാകും, യോഗ്യത ഉള്ളവരെ ഭാരവാഹികളാക്കണം: കെ മുരളീധരന്‍ എംപി - ശബരിമല lതിരക്ക്

ശബരിമലയില്‍ തിരക്ക് അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി വിവിധ വകുപ്പുകളെ ഏകോപിപ്പിക്കണമെന്നും കെ മുരളീധരന്‍ എംപി ആവശ്യപ്പെട്ടു.

k muraleedharan mp  k muraleedharan  k muraleedharan mp on kpcc meeting  sabarimala rush  k muraleedharan mp on sabarimala rush  കെ മുരളീധരന്‍ എംപി  കെപിസിസി  കെപിസിസി ഭാരവാഹി യോഗം  മുരളീധരന്‍ എംപി  ശബരിമല  ശബരിമല lതിരക്ക്  മുഖ്യമന്ത്രി പിണറായി വിജയന്‍
K MURALEEDHARN MP
author img

By

Published : Dec 16, 2022, 10:38 AM IST

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ പുനഃസംഘടന ചര്‍ച്ചകള്‍ സജീവമാകുന്ന സാഹചര്യത്തില്‍ നാളെ ചേരുന്നത് കെപിസിസി ഭാരവാഹികളുടെ യോഗം മാത്രമാണെന്ന് കെ മുരളീധരന്‍ എംപി. രാഷ്‌ട്രീയകാര്യ സമിതിയില്‍ കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ട്. താഴെത്തട്ടില്‍ പൂര്‍ണമായും പുനഃസംഘടനയുണ്ടാകും.

യോഗ്യത ഉള്ളവരെ ഭാരവാഹികളാക്കണം. എക്‌സിനെ മാറ്റി വൈയെ വയ്‌ക്കുമ്പോള്‍ യോഗ്യത മാനദണ്ഡമാക്കണം. അല്ലെങ്കില്‍ വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നത് പോലെയാകുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ശബരിമലയില്‍ തീര്‍ഥാടകരുടെ അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പമ്പയില്‍ നേരിട്ടെത്തി യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ ഏറെ ബുദ്ധിമുട്ടുകയാണ്. മുഖ്യമന്ത്രി ഇടപെട്ട് വിവിധ വകുപ്പുകളെ ഏകോപിപ്പിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.