ETV Bharat / state

'കുഞ്ഞിനായുള്ള അനുപമയുടെ സമരം മുഖ്യമന്ത്രിക്ക് നാണക്കേട്' ; സാംസ്‌കാരിക നായകര്‍ കാഷ്വല്‍ ലീവിലോയെന്നും കെ മുരളീധരൻ

സാംസ്കാരിക നായകര്‍ക്കും ഡിവൈഎഫ്ഐ നേതാക്കൾക്കുമെതിരെ കെ മുരളീധരന്‍റെ രൂക്ഷവിമര്‍ശം

k muraleedharan  pinarayi vijayan  anupama  child missing case  കെ മുരളീധരന്‍  അനുപമ നിരാഹാരം
കുഞ്ഞിനായുള്ള സമരം മുഖ്യമന്ത്രിക്ക് നാണക്കേടെന്ന് കെ മുരളീധരൻ
author img

By

Published : Oct 23, 2021, 11:37 AM IST

Updated : Oct 23, 2021, 12:01 PM IST

തിരുവനന്തപുരം : കുഞ്ഞിനെ തിരിച്ചുകിട്ടാൻ സെക്രട്ടറിയേറ്റിന് മുന്നിൽ അനുപമ നടത്തുന്ന നിരാഹാരസമരം മുഖ്യമന്ത്രിക്ക് നാണക്കേടെന്ന് കെ മുരളീധരൻ എംപി. സാംസ്കാരിക നായകര്‍ക്കും ഡിവൈഎഫ്ഐ നേതാക്കൾക്കുമെതിരെ അദ്ദേഹം രൂക്ഷവിമർശനവും ഉന്നയിച്ചു.

കുഞ്ഞിനായുള്ള സമരം മുഖ്യമന്ത്രിക്ക് നാണക്കേടെന്ന് കെ മുരളീധരൻ

എന്തെങ്കിലും അഭിപ്രായം പറയുന്ന സാംസ്കാരിക നായകർ കാഷ്വൽ ലീവ് എടുത്തുപോയോ എന്നായിരുന്നു കെ മുരളീധരന്‍റെ പരിഹാസം. ചാനലുകളിൽ കുരയ്ക്കുന്ന ഡിവൈഎഫ്ഐ നേതാക്കൾ എവിടെപ്പോയി?. കോൺഗ്രസ് അനുപമയ്ക്ക് ഒപ്പമാണ്. അമ്മയ്ക്ക് കുഞ്ഞിനെ കിട്ടണമെന്നാണ് നിലപാടെന്നും കെ മുരളീധരൻ പറഞ്ഞു.

also read: 'പൊലീസിലും സര്‍ക്കാര്‍ സംവിധാനങ്ങളിലും വിശ്വാസമില്ല'; നിരാഹാരസമരം ആരംഭിച്ച് അനുപമ

തിരുവനന്തപുരം കോർപ്പറേഷനിലെ വീട്ടുകരം അഴിമതിക്കെതിരെ യുഡിഎഫ് നടത്തുന്ന സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകും. കഴിഞ്ഞ ദിവസം നടന്ന കൗൺസിൽ നടപടികൾ ജനാധിപത്യ വിരുദ്ധമാണെന്നും മേയർ കുരങ്ങുചാടുംപോലെ ചാടിക്കളിക്കുകയാണെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി.

Last Updated : Oct 23, 2021, 12:01 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.