തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായി സിപിഎം പത്തനംതിട്ട ജില്ല മുന്‍ സെക്രട്ടറി കെ.അനന്തഗോപനെ തീരുമാനിച്ചു. നിലവിലെ പ്രസിഡന്‍റ് എന്‍.വാസുവിന്‍റെ കാലാവധി വെള്ളിയാഴ്‌ച അവസാനിച്ച സാഹചര്യത്തിലാണ് അനന്തഗോപനെ പ്രസിഡന്‍റാക്കാന്‍ സിപിഎം തീരുമാനിച്ചത്.
ശബരിമല മണ്ഡലകാലം നവംബര്‍ 16ന് ആരംഭിക്കുന്ന സാഹചര്യത്തിലാണ് തിരക്കിട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിനെ നിയമിക്കാന്‍ സിപിഎം തീരുമാനിച്ചത്. എന്‍.വാസുവിന്‍റെ കാലവധി ഒരു വര്‍ഷത്തേക്ക് നീട്ടിനല്‍കുന്നത് സിപിഎം നേരത്തേ പരിഗണിച്ചിരുന്നെങ്കിലും പിന്നീട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. രണ്ടു ദിവസത്തിനുള്ളില്‍ ദേവസ്വം ആസ്ഥാനത്തു നടക്കുന്ന ചടങ്ങില്‍ അനന്തഗോപന്‍ ചുമതലയേല്‍ക്കും.
എ.പത്മകുമാറിന് ശേഷം പത്തനംതിട്ട ജില്ലയില്‍ നിന്ന് ദേവസ്വം പ്രസിഡന്‍റ് പദത്തിലെത്തുന്ന വ്യക്തിയാണ് അനന്തഗോപന്‍. നേരത്തേ ദേവസ്വം കമ്മിഷണറായിരുന്ന എന്‍.വാസു പത്മകുമാറിന്‍റെ പിന്‍ഗാമിയായി 2019 നവംബര്‍ 15നാണ് ചുമതലയേറ്റത്.
Also Read: 'ദര്‍ശനം ആഗ്രഹിച്ചു വരുന്ന എല്ലാ ഭക്തര്‍ക്കും ശബരിമലയില്‍ പ്രവേശനം നല്‍കും'; എന്‍ വാസു