ETV Bharat / state

ജുഡീഷ്യൽ അന്വേഷണം ജനശ്രദ്ധ തിരിച്ചു വിടാൻ: രമേശ് ചെന്നിത്തല - സ്വർണക്കടത്ത്

സ്വർണക്കടത്തും ഡോളർ കടത്തും പോലുള്ള രാജ്യദ്രോഹ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിനെതിരെ കമ്മീഷൻ ഓഫ് എൻക്വയറീസ് ആക്ട് പ്രകാരം ജുഡീഷ്യൽ അന്വേഷണം നടത്തുന്ന് തീർത്തും യുക്തിരഹിതവും അപഹാസ്യവുമാണെന്ന് രമേശ് ചെന്നിത്തല

Judicial inquiry  കേന്ദ്ര ഏജൻസി  രമേശ് ചെന്നിത്തല  സ്വർണക്കടത്ത്  ഡോളർ കടത്ത്
കേന്ദ്ര ഏജൻസികൾക്കെതിരെയുള്ള ജുഡീഷ്യൽ അന്വേഷണം ജനശ്രദ്ധ തിരിച്ചു വിടാൻ: രമേശ് ചെന്നിത്തല
author img

By

Published : Mar 26, 2021, 10:55 PM IST

തിരുവനന്തപുരം: കേന്ദ്ര ഏജൻസികൾക്കെതിരെയുള്ള ജുഡീഷ്യൽ അന്വേഷണം ജനശ്രദ്ധ തിരിച്ചു വിടാനുള്ള പ്രഹസനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കടത്തും ഡോളർ കടത്തും പോലുള്ള രാജ്യദ്രോഹ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിനെതിരെ കമ്മിഷൻ ഓഫ് എൻക്വയറീസ് ആക്ട് പ്രകാരം ജുഡീഷ്യൽ അന്വേഷണം നടത്തുന്ന് തീർത്തും യുക്തിരഹിതവും അപഹാസ്യവുമാണ്. ഈ വിവരക്കേട് തെരഞ്ഞെടുപ്പ് കാലത്തെ മറ്റൊരു പ്രചാരണ സ്റ്റണ്ട് മാത്രമായി കണ്ടാൽ മതിയെന്നും ചെന്നിത്തല പറഞ്ഞു.

സ്വർണക്കടത്ത് കേസിലും ഡോളർ കടത്തു കേസിലും സ്പീക്കർക്കും മന്ത്രിമാർക്കുമെതിരെ ഗുരുതരമായ മൊഴികൾ ഉണ്ടായിട്ടും അതേക്കുറിച്ച് അന്വേഷിക്കാതെ ഒളിച്ചു കളിക്കുകയാണ് കേന്ദ്ര ഏജൻസികൾ. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഇടപാടിന്‍റെ ഭാഗമാണ് ഈ കള്ളക്കളി. തെരഞ്ഞെടുപ്പിൽ അത് ചർച്ചയായപ്പോൾ ജനശ്രദ്ധ തിരിച്ചു വിടുന്നതിനാണ് സർക്കാർ നീക്കമെന്നും ചെന്നിത്തല ആരോപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.