ETV Bharat / state

പൊമ്മു മുങ്ങി, 'തേങ്ങ അടിക്കാ'നെന്ന് വക്കീല്‍; കൊലക്കേസ് പ്രതിക്ക് ശിക്ഷ വിധിക്കാനൊരുങ്ങിയ കോടതിയില്‍ സംഭവിച്ചത് - Ibrahim murder case

Accused is absconding: പൊമ്മു ബൈജുവാണ് പ്രതി, കൊലക്കേസില്‍ വിധി ഇന്ന് പറയാനിരിക്കെ കോടതി വളപ്പില്‍ നിന്ന് പൊമ്മു മുങ്ങി. വഴിയേ പോയ വയ്യാവേലിയാണ് കൊലപാതകത്തില്‍ കലാശിച്ചത്. തിരുവനന്തപുരം കോടതി വളപ്പില്‍ നിന്ന് കൊലക്കേസ് പ്രതി മുങ്ങിയത് എങ്ങോട്ട് ?

accused is absconding  Judgment in murder case  പ്രതി മുങ്ങി  വെട്ടി കൊലപ്പെടുത്തി  കോടതി വിധി  Court ruling  കൊലപാതകം  murder  കൊലക്കേസ്‌  ഇബ്രാഹിം കൊലപാതകം  Ibrahim murder case  stabbed to death
Accused is absconding
author img

By ETV Bharat Kerala Team

Published : Nov 29, 2023, 6:32 PM IST

തിരുവനന്തപുരം: കൊലക്കേസിലെ വിധി കോടതി പറയുന്നത് കേള്‍ക്കാന്‍ നില്‍ക്കാതെ പ്രതി മുങ്ങി (Accused is absconding). വിചാരണ പൂര്‍ത്തിയായ കേസില്‍ പ്രതി കുറ്റക്കാരനാണോ അല്ലയോ എന്നതടക്കം ഉളള കോടതി വിധി പറയാന്‍ ഇരിക്കവേയാണ് പ്രതിയുടെ മുങ്ങല്‍ (Judgment in murder case). പോത്തന്‍കോട് കൊയ്ത്തൂര്‍കോണം മോഹനപുരം സ്വദേശി പൊമ്മു എന്ന ബൈജുവാണ് മുങ്ങിയത്.

രാവിലെ ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്‌ജി കെ. വിഷ്‌ണു കേസ് പരിഗണിച്ചപ്പോള്‍ പ്രതി അമ്പലത്തില്‍ തേങ്ങാ അടിക്കാന്‍ പോയിരിക്കുന്നതായി അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസ് കോടതി വീണ്ടും രണ്ട് തവണ പരിഗണിച്ചപ്പോഴും പ്രതി കോടതിയില്‍ എത്തിയില്ല. പ്രതിയെ അറസ്റ്റ് ചെയ്‌ത്‌ ഹാജരാക്കാൻ കോടതി ഉത്തരവിട്ടു.

കൊയ്ത്തൂര്‍കോണം സ്വദേശി ഇബ്രാഹിം (64) നെ വെട്ടി കൊലപ്പെടുത്തിയതാണ്‌ കേസ്‌ (Ibrahim murder case). 2022 ജൂണ്‍ 17 നാണ് പ്രതി ഇബ്രാഹിമിനെ വെട്ടി പരിക്കേല്‍പ്പിച്ചത്. മദ്യ ലഹരിയിലായിരുന്ന പ്രതി കൊയ്ത്തൂര്‍ കോണത്ത് ഒരു കടയില്‍ സാധനം വാങ്ങാന്‍ എത്തി. കടയുടമയായ യുവതിയോട് സാധനം വാങ്ങിയതിന്‍റെ പണം നല്‍കാതെ തര്‍ക്കിച്ച് നിന്നു. ഇതിനിടെ സാധനം വാങ്ങാന്‍ എത്തിയ ഇബ്രാഹിം വിഷയത്തില്‍ ഇടപെട്ട് സംസാരിച്ചത് പ്രതിയെ പ്രകോപിതനാക്കി.

പ്രതി കയ്യിലുണ്ടായിരുന്ന വെട്ടുകത്തി എടുത്ത് ഇബ്രാഹിമിനെ തലങ്ങും വിലങ്ങും വെട്ടി പരിക്കേല്‍പ്പിച്ചു. മെഡിക്കല്‍ കോളേജേ് ആശുപത്രിയില്‍ വച്ച് അടുത്ത ദിവസം ഇബ്രാഹിം മരണപ്പെടുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്‍ ഹാജരായി.

യുവാവിനെ കൊന്ന് അഴുക്കുചാലില്‍ തള്ളി പ്രതികള്‍ പിടിയില്‍: യുവാവിനെ കൊന്ന് 400 കഷണങ്ങളാക്കി അഴുക്കുചാലില്‍ തളളി, കൊലപാതകം നടന്ന് 57 ദിവസത്തിന് ശേഷം പ്രതികള്‍ പിടിയില്‍. മയക്കുമരുന്ന് ഇടപാടുകാരായ നസീമും പിതാവ് കല്ലുഖാനും ആണ് അറസ്റ്റിലായത്. മയക്കുമരുന്ന് കേസില്‍ കീഴടങ്ങിയ കല്ലുഖാന് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കേസില്‍ ഇയാളുടെ മകനെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. രാജുഖാന്‍ എന്നയാളെ ഏകദേശം രണ്ട് മാസം മുമ്പ് കാണാതായി എന്ന് അദ്ദേഹത്തിന്‍റെ കുടുംബം നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹാവശിഷ്‌ടങ്ങള്‍ അഴുക്കുചാലില്‍ നിന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.

സെപ്റ്റംബര്‍ 21 ന് നസീമും രാജുഖാനുമായി ചില തര്‍ക്കങ്ങള്‍ ഉണ്ടാകുകയും ജോലിയില്‍ നിന്ന് വിട്ടുപോകാന്‍ ഇയാളോട് ആവശ്യപ്പെടുകയും ചെയ്‌തു. എന്നാല്‍ ജോലി വിട്ട് പോകണമെങ്കില്‍ 20,000 രൂപ നല്‍കണമെന്ന് രാജുഖാന്‍ ആവശ്യപ്പെട്ടു. ഇത് നല്‍കാമെന്ന് പിതാവും മകനും സമ്മതിച്ചു. തുടര്‍ന്ന് പണം നല്‍കാനായി വീട്ടിലേക്ക് വിളിച്ച് വരുത്തി കൊലപ്പെടുത്തുകയായിരുന്നു.

ALSO READ: യുവാവിനെ കൊന്ന് 400 കഷണങ്ങളാക്കി അഴുക്കുചാലില്‍ തള്ളി ; പ്രതികളായ അച്ഛനും മകനും പിടിയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.