ETV Bharat / state

മാധ്യമ പ്രവർത്തകൻ എസ്.വി പ്രദീപ് വാഹനാപകടത്തിൽ മരിച്ചു

author img

By

Published : Dec 14, 2020, 6:37 PM IST

Updated : Dec 14, 2020, 7:25 PM IST

കാരയ്ക്കാമണ്ഡപത്ത് വച്ചാണ് അപകടം നടന്നത്

journalist died in thiruvananthapuram  എസ്.വി പ്രദീപ് വാഹനപകടത്തിൽ മരിച്ചു  എസ്.വി പ്രദീപ്  journalist died  s v pradeep  മാധ്യമ പ്രവർത്തകൻ എസ്.വി പ്രദീപ്
മാധ്യമ പ്രവർത്തകൻ എസ്.വി പ്രദീപ് വാഹനപകടത്തിൽ മരിച്ചു

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ എസ്.വി പ്രദീപ് വാഹനപകടത്തിൽ മരിച്ചു. കാരയ്ക്കാമണ്ഡപത്ത് വച്ചാണ് അപകടം നടന്നത്. പ്രദീപ് സഞ്ചരിച്ച സ്‌കൂട്ടറിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. എന്നാൽ ഇടിച്ച വാഹനം നിർത്താതെ പോയി. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.

കൈരളി ടിവി, മനോരമ ന്യൂസ്, മംഗളം ടെലിവിഷൻ, മീഡിയ വൺ, ന്യൂസ് 18 എന്നീ ചാനലുകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പ്രദീപിന്‍റെ മരണം ഫോർട്ട് അസിസ്റ്റന്‍റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. പ്രദീപിനെ ഇടിച്ച വാഹനം തിരിച്ചറിയാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

Last Updated : Dec 14, 2020, 7:25 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.