ETV Bharat / state

John Brittas | വിവാഹത്തിന് മുന്‍പേ ഭാര്യക്ക് ജോലി റെയില്‍വേയില്‍, കെ സുധാകരന്‍റെ ആരോപണം വ്യാജം : ജോണ്‍ ബ്രിട്ടാസ് എംപി - കെ സുധാകരന്‍റെ ആരോപണങ്ങളില്‍ ജോണ്‍ ബ്രിട്ടാസ്

എംപി ജോണ്‍ ബ്രിട്ടാസിന്‍റെ ഭാര്യയ്‌ക്ക് കെ റെയിലില്‍ ജോലി ലഭിച്ചുവെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ ആരോപിച്ചിരുന്നു

John brittas  k sudhakaran  John brittas k sudhakaran  kpcc  sudhakaran allegations against john brittas wife  ജോണ്‍ ബ്രിട്ടാസ്  കെ സുധാകരന്‍  കെ സുധാകരന്‍റെ ആരോപണങ്ങളില്‍ ജോണ്‍ ബ്രിട്ടാസ്  ജോണ്‍ ബ്രിട്ടാസ് കെ സുധാകരന്‍
John brittas and k sudhakaran
author img

By

Published : Jul 16, 2023, 12:53 PM IST

തിരുവനന്തപുരം : മോന്‍സണ്‍ മാവുങ്കലിന്‍റെ അടുത്ത് ചികിത്സയ്ക്ക് പോയ കെ സുധാകരന്‍റെ (K Sudhakaran) ബുദ്ധിക്ക് തകരാര്‍ സംഭവിച്ചോ എന്ന കോൺഗ്രസ്‌ നേതാക്കളുടെ സംശയം ഇപ്പോൾ തനിക്കുമുണ്ടെന്ന് ജോൺ ബ്രിട്ടാസ് എം പി (John Brittas). ബ്രിട്ടാസിന്‍റെ ഭാര്യ ഷീബയ്ക്ക്‌ കെ റെയിലിൽ ജോലി ലഭിച്ചുവെന്ന് കെ സുധാകരൻ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ഫേസ്ബു‌ക്ക്‌ പോസ്റ്റിലൂടെയാണ് ജോണ്‍ ബ്രിട്ടാസ് എംപിയുടെ പ്രതികരണം.

ഒരു നുണ പലവട്ടം പറയുമ്പോൾ ചിലരെങ്കിലും വിശ്വസിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇത് പറയുന്നതെങ്കിൽ അദ്ദേഹത്തിന് അത് തുടരാം. അദ്ദേഹത്തെ മണ്ടനാക്കാൻ തെറ്റായ വിവരം ആരെങ്കിലും പറഞ്ഞുകൊടുത്തതാവാമെന്നും ജോൺ ബ്രിട്ടാസ് പരിഹസിച്ചു.
തന്നെ വിവാഹം കഴിക്കുന്നതിന് മുൻപുതന്നെ ഷീബ റെയിൽവേയിൽ ജോലിയില്‍ പ്രവേശിച്ചതാണ്. റെയിൽവേക്ക് പങ്കാളിത്തമുള്ള കെ റെയിലിലേക്ക് ഡെപ്യൂട്ടേഷനിൽ അയച്ചത് റെയിൽവേ ബോർഡാണ്. ഡെപ്യൂട്ടേഷൻ കാലാവധി പൂർത്തിയാക്കി അവർ റെയിൽവേ ബോർഡിലേക്ക് മടങ്ങിയെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

കെ സുധാകരന് രാഷ്ട്രീയമായി തന്നോടെന്തെങ്കിലും കണക്കുതീർക്കണമെന്ന് തോന്നുന്നുണ്ടെങ്കിൽ അത് സ്വാഗതം ചെയ്യും. കുടുംബത്തിലുള്ളവരെ പറ്റി വ്യാജ കഥകള്‍ ഉണ്ടാക്കി വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത് കെപിസിസി അധ്യക്ഷന് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read: K Rail | 'സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ചെലവഴിച്ചത് കോടികള്‍, മുഖ്യമന്ത്രി സമാധാനം പറയണം': കെ സുധാകരന്‍

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം : മോൻസണ്‍ മാവുങ്കലിന്‍റെ അടുത്ത് മുഖ കാന്തി ചികിത്സക്ക് പോയശേഷം ശ്രീ. കെ സുധാകരന്‍റെ സ്ഥിര ബുദ്ധിക്ക് തകരാര്‍ സംഭവിച്ചോയെന്ന് ചില കോൺഗ്രസ് നേതാക്കൾ സംശയം പ്രകടിപ്പിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതൊക്കെ വെറുതെ എന്ന് വിചാരിച്ചിരുന്ന എനിക്കും അങ്ങനെ ഒരു ചിന്ത ഇപ്പോൾ ഇല്ലാതില്ല. എന്‍റെ ഭാര്യക്ക് കെ റെയിലിൽ വലിയ ജോലി കിട്ടി എന്ന തരത്തിൽ കഴിഞ്ഞ ദിവസവും അദ്ദേഹം ആരോപിച്ചതായി വാർത്ത കണ്ടു.

ഒരു നുണ പലവട്ടം പറയുമ്പോൾ ചിലരെങ്കിലും വിശ്വസിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇത് പറയുന്നതെങ്കിൽ അദ്ദേഹത്തിന് അത് തുടരാം. ഇനിയിപ്പോൾ അദ്ദേഹത്തെ മണ്ടനാക്കാൻ ആരെങ്കിലും പറഞ്ഞു കൊടുക്കുന്നത് ഛർദിക്കുന്നതാണെങ്കിൽ ഇതാണ് വസ്തുത;
എന്നെ വിവാഹം കഴിക്കുന്നതിന് മുൻപ് തന്നെ അവർ റെയിൽവേയിൽ ജോലിക്ക് പ്രവേശിച്ചതാണ്. റെയിൽവേക്ക് പങ്കാളിത്തമുള്ള കെ റെയിലിലേക്ക് ഡെപ്യൂട്ടേഷനിൽ അയച്ചത് റെയിൽവേ ബോർഡ്. ഡെപ്യൂട്ടേഷൻ കാലാവധി പൂർത്തിയാക്കി അവർ റെയിൽവേ ബോർഡിലേക്ക് മടങ്ങിയിട്ടും കുറച്ചായി.... എന്‍റെ ജീവിതത്തിലേക്ക് അവർ കടന്നുവരുമെന്ന് കവടി നിരത്തി കണ്ടെത്തി, കേന്ദ്രത്തിൽ സ്വാധീനം ചെലുത്തി ഉദ്യോഗം സമ്പാദിച്ചുവെന്ന് പറയാനും സ്കോപ്പ് ഇല്ല... സിപിഎം കേന്ദ്രത്തിൽ ഭരിക്കുകയോ റെയിവേയുടെ ചുമതല നിർവഹിക്കുകയോ ചെയ്തിട്ടില്ല !
കെ സുധാകരന് രാഷ്ട്രീയമായി എന്നോടെന്തെങ്കിലും കണക്ക് തീർക്കണമെന്ന് തോന്നുന്നുണ്ടെങ്കിൽ ഞാനത് സ്വാഗതം ചെയ്യും. അല്ലാതെ കുടുംബത്തിലുള്ളവരെ, സ്വന്തം ജോലി ചെയ്‌ത് തന്‍റെ പാടുനോക്കി കഴിയുന്ന ഒരു സ്ത്രീയെ വ്യാജ കഥ ഉണ്ടാക്കി വിവാദത്തിലേയ്ക്ക് വലിച്ചിഴക്കുന്നത് കെപിസിസി അധ്യക്ഷന് യോജിച്ചതാണോയെന്ന് അദ്ദേഹം ആലോചിക്കട്ടെ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.