ETV Bharat / state

ലക്ഷങ്ങള്‍ മുടക്കേണ്ട; യുകെയിലേക്കും യൂറോപ്പിലേക്കും ഫ്രീ റിക്രൂട്ട്‌മെന്‍റ്; അവസരമൊരുക്കി ഒഡെപെക്

ODEPC: വിദേശ ജോലി തേടുന്നവര്‍ക്ക് പുത്തന്‍ അവസരമൊരുക്കി സര്‍ക്കാര്‍ ഏജന്‍സിയായ ഒഡെപെക്. ടീച്ചേഴ്‌സ്, ടെക്‌നീഷ്യന്‍, നഴ്‌സ് ജോലികള്‍ക്ക് ഒഡേപെകിലൂടെ വിദേശത്തേക്ക് പോകാം. വിദേശ ഭാഷ പഠിക്കുന്നതിനും ഒഡേപെകിലൂടെ അവസരമൊരുക്കിയിട്ടുണ്ട്.

ODEPC  ഒഡെപെക്  വിദേശ ജോലി  Study Abroad
Free Job Recruitment To Abroad Through ODEPC
author img

By ETV Bharat Kerala Team

Published : Jan 11, 2024, 9:49 PM IST

വിദേശ ജോലിക്കായി അവസരമൊരുക്കി ഒഡേപെക്

തിരുവനന്തപുരം: വിദേശത്ത് ഒരു ജോലി, ഉയര്‍ന്ന ശമ്പളമെന്നത് ഏതൊരു സാധാരണക്കാരന്‍റേയും സ്വപ്‌നമാണ്. മലയാളിയുടെ ഈ സ്വപ്‌നത്തിന് താങ്ങാവുകയാണിപ്പോള്‍ കേരള സര്‍ക്കാരിന്‍റെ വിദേശ തൊഴില്‍ റിക്രൂട്ട്‌മെന്‍റ് ഏജന്‍സിയായ ഒഡെപെക്. യൂറോപ്പ്, യുകെ എന്നീ രാജ്യങ്ങളിലേക്ക് പഠനത്തിനായി പോകാന്‍ ലക്ഷക്കണക്കിന് രൂപയാണ് സ്വകാര്യ ഏജന്‍സികള്‍ ഈടാക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ വിദേശത്തേക്ക് പോകാന്‍ സൗജന്യമായി ഒഡെപെകിലൂടെ അവസരം ഒരുക്കിയിട്ടുണ്ട്.

10200ലധികം ഉദ്യോഗാര്‍ഥികള്‍ക്കാണ് ഒഡെപെകിലൂടെ വിദേശത്ത് ജോലി ലഭിച്ചത്. നഴ്‌സുമാര്‍, ഡോക്‌ടര്‍മാര്‍ തുടങ്ങി ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും എഞ്ചിനീയര്‍മാര്‍, ടീച്ചര്‍മാര്‍ എന്നിവരാണ് തൊഴിലിനായി വിദേശത്തേക്ക് പോയത്. ഗര്‍ഫ്‌ രാജ്യങ്ങള്‍, മാലിദ്വീപ്, യു.കെ, ജര്‍മ്മനി, ബെല്‍ജിയം, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഒഡെപെക് വഴി ജോലി ലഭിക്കുക. ഇതിന് പുറമെ വിദേശ രാജ്യങ്ങളില്‍ പഠിച്ച് ഉന്നത ബിരുദവും ബിരുദാനന്തര ബിരുദവും നേടാനും തുടര്‍ന്ന് വിദേശത്ത് തന്നെ ഉന്നത ജോലി ഉറപ്പാക്കുന്നതിനുമായി 'സ്റ്റഡി എബ്രോഡ്' എന്ന പുതിയ പദ്ധതി കൂടി ഒഡെപെക് ആവിഷ്‌കരിച്ചിട്ടുണ്ട്.

ഉദ്യോഗാര്‍ഥികളുടെ അഭിരുചിക്ക് അനുസരിച്ച് ശരിയായ രാജ്യവും വിദ്യാഭ്യാസ സ്ഥാപനവും കോഴ്‌സും തെരഞ്ഞെടുക്കാം. ഇതിനായി സര്‍ക്കാരില്‍ നിന്നും മറ്റു ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കാനിടയുള്ള സാമ്പത്തിക സഹായങ്ങളെ കുറിച്ചും വിദ്യാഭ്യാസ ലോണുകളെ കുറിച്ചും അറിയാനുള്ള സൗകര്യവും ഒഡെപെക് ഒരുക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ അഡ്‌മിഷന് ആവശ്യമായ വിദേശ ഭാഷ നൈപുണ്യ പരിശീലനവും ഒഡെപെക് തന്നെ നല്‍കുന്നുണ്ട്.

യൂറോപ്പ്, യുകെ എന്നിവിടങ്ങളിലേക്ക് റിക്രൂട്ട്‌മെന്‍റ്: യുകെ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് നഴ്‌സുമാര്‍ക്ക് സൗജന്യ റിക്രൂട്ട്‌മെന്‍റ് നല്‍കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി IELTS/OET എന്നിവയില്‍ പരിശീലനവും നല്‍കുന്നുണ്ട്. തിരുവനന്തപുരം, എറണാകുളം, അങ്കമാലി, കോഴിക്കോട്, ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍ ഭാഷാപരിശീലന കേന്ദ്രങ്ങളും ഒഡെപെകിന്‍റെ കീഴില്‍ ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ക്ലാസുകളാണ് നല്‍കി വരുന്നത്. ഒഡെപെകും ബെല്‍ജിയത്തില്‍ നിന്നുള്ള ഡിഗ്‌നിറ്റാസ് കണ്‍സോര്‍ഷ്യവും കൊച്ചിയിലെ ലൂര്‍ദ് ആശുപത്രിയും ചേര്‍ന്നുള്ള അറോറ എന്ന പദ്ധതിയിലൂടെ 59 നഴ്‌സുമാരെ ഇതിനോടകം റിക്രൂട്ട്‌ ചെയ്‌തിട്ടുണ്ട്.

ജര്‍മനിയിലേക്കും പ്രത്യേക പരിഗണന: ജര്‍മനിയില്‍ തൊഴില്‍ സാധ്യത വളരെയധികം വര്‍ധിച്ച കാലമാണിത്. അതുകൊണ്ട് തന്നെ അവിടേക്കും നഴ്‌സുമാരെ റിക്രൂട്ട്‌ ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ ജര്‍മനിയിലേക്ക് പോകുന്നവര്‍ക്കായി ജര്‍മ്മന്‍ ഭാഷ പരിശീലനവും ഒഡോപെക് നല്‍കും. ഓഫ്‌ലൈന്‍ കോഴ്‌സിലേക്ക് പ്രവേശനം നേടുന്ന നഴ്‌സുമാര്‍ക്ക് നിബന്ധനകല്‍ക്ക് വിഝേയമായി 10,000 രൂപ വീതം മാസം തോറും സ്‌റ്റൈുപെന്‍ഡായി നല്‍കും. ഈ പദ്ധതിയുടെ ഭാഗമായി 2024 ബാച്ചില്‍ എണ്ണൂറോളം പേര്‍ക്ക് പ്രവേശനം ലഭിച്ചിട്ടുണ്ട്.

അധ്യാപകരെയും സെക്യൂരിറ്റി ഗാര്‍ഡ്‌മാരെയും കാത്ത് മിഡിലീസ്റ്റ്: ഉസ്‌ബെക്കിസ്ഥാന്‍ മിനിസ്‌ട്രി ഓഫ് പ്രീ സ്‌കൂള്‍ എജ്യൂക്കേഷന്‍ ഒഡെപെക് മുഖേന ഇംഗ്ലീഷ്‌ ടീച്ചര്‍മാരുടെ റിക്രൂട്ട്‌മെന്‍റ് നടത്തുന്നുണ്ട്. ഈ വര്‍ഷം 100 പേരെയാണ് ഇപ്രകാരം നിയമിച്ചത്. അടുത്ത അക്കാദമിക് വര്‍ഷത്തില്‍ 200 ഇംഗ്ലീഷ് അധ്യാപക നിയമനമാണ് ഇവര്‍ ലക്ഷ്യമിടുന്നത്. വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്കായി നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍, അധ്യാപകര്‍, എഞ്ചിനീയര്‍, തുടങ്ങി വിവിധ മേഖലയിലേക്ക് നിയമനങ്ങള്‍ നടന്നുവരുന്നുണ്ട്.

ദുബായ്‌യിലെ വേള്‍ഡ് സെക്യൂരിറ്റി, സെക്യൂരിറ്റി ഗാര്‍ഡ്‌മാരെ നിയമിക്കുന്നതിനായി ഒഡെപെക് മുഖേന മാസംതോറും ഇന്‍റര്‍വ്യൂ നടത്തിവരുന്നുണ്ട്. തെരഞ്ഞെടുക്കപ്പെട്ട 200 ഓളം പേരില്‍ 150 പേര്‍ ഇതിനകം ജോലിയില്‍ പ്രവേശിച്ചു. ഏകദേശം അഞ്ഞൂറില്‍ അധികം ഒഴിവുകളാണ് ഈ മേഖലയില്‍ ഉള്ളത്. തുര്‍ക്കിയിലെ ഷിപ്‌യാര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നൂറോളം പേരില്‍ 70 പേരുടെ വിസ നടപടികള്‍ പൂര്‍ത്തിയായി. ഇവര്‍ ജനുവരി അവസാനം തുര്‍ക്കിയിലേക്ക് യാത്ര തിരിക്കും.

ഒഡേപെകില്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്യാം: വിദേശ ജോലിക്കായി ഒഡേപെകിന്‍റെ ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് ബയോഡാറ്റ അപ്‌ലോഡ് ചെയ്യുകയോ ഒഡേപെകിന്‍റെ ബയോഡാറ്റ് ഫോം പൂരിപ്പിക്കുകയോ വേണം. തുടര്‍ന്ന് രജിസ്‌റ്റേര്‍ഡ് മെയിലിലേക്ക് നോട്ടിഫിക്കേഷന്‍ എത്തും. ഒഡേപെകിന്‍റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയും തൊഴില്‍ അവസരങ്ങളെ കുറിച്ചറിയാം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.