തിരുവനന്തപുരം: ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട വിവരങ്ങൾ കണ്ടെത്തുവാൻ കഴിഞ്ഞില്ല. തിരോധാനത്തിന് പിന്നിൽ തീവ്രവാദ സംഘങ്ങൾക്ക് പങ്കുള്ളതായി കണ്ടെത്തിയിട്ടില്ല. ജസ്‌ന മതപരിവർത്തനം നടത്തിയതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ജസ്‌ന മരണപ്പെട്ടു എന്ന് സ്ഥാപിക്കാൻ കഴിയുന്ന തെളിവുകളും ലഭിച്ചിട്ടില്ല. സി ബി ഐേ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ തർക്കം ഉണ്ടെങ്കിൽ അത് സമർപ്പിക്കുവാൻ ജസ്‌നയുടെ പിതാവിന് കോടതി നോട്ടിച്ച് അയച്ചു. ഈ മാസം 19 ന് കോടതിയിൽ ഹാജരാകണം. തിരുവനന്തപുരം സിജെഎം കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.
ജസ്‌ന മതപരിവർത്തനം നടത്തിയതായി കണ്ടെത്താൻ കഴിഞ്ഞില്ല. കേരളത്തിനും പുറത്തുമുള്ളതായ മതിപരിവർത്തന കേന്ദ്രങ്ങൾ പരിശോധിച്ചിരുന്നു. തമിഴ്‌നാട്ടിലും, മുംബൈയിലും ഉണ്ടായ അസ്വാഭാവിക മരണങ്ങൾ അന്വേഷിച്ചിരുന്നു. ഇതിലും ഒന്നും കണ്ടില്ല. ജസ്‌നയുടെ ആൺ സുഹൃത്തിനെയും, പിതാവിനെയും BRAIN MAPPING ന് വിധേയരാക്കിയിരുന്നു.
ജസ്‌ന സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്നില്ല. ഫോൺ തന്നെ പഴയ മോഡിലുള്ളതാണ് (Keypad) ഉപയോഗിച്ചിരുന്നത്. ലോവർ പെരിയാർ പരിസരം മുഴുവൻ പരിശോധിച്ചിരുന്നു. ഇന്‍റര്‍ പോളിന്‍റെ സഹായം തേടി ഇതനുസരിച്ച് yellow നോട്ടീസ് പുറപ്പെടുവിച്ചു. ജസ്‌നയെ ഏതെങ്കിലും വിദേശ രാജ്യങ്ങളിൽ കണ്ടെത്തിയാൽ കേസിൽ വീണ്ടും അന്വേഷണം നടത്തുമെന്നും അൻപതിൽ പരം പേജുകളുള്ള റിപ്പോർട്ടിൽ പറയുന്നു.